റമദാൻ മുന്നോടിയായി വിലക്കയറ്റം തടയാൻ കുവൈത്തിൽ കർശന പരിശോധന; സഹകരണ സംഘങ്ങൾക്ക് താക്കീത്

ചില സഹകരണ സംഘങ്ങൾ റമദാൻ കിറ്റുകൾക്കും മറ്റുമായി ഇത്തരം ഇളവുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇനിമുതൽ നിയമപരമായ ഇളവുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

New Update
ramadanb

കുവൈത്ത്: വിശുദ്ധ റമദാൻ മാസം അടുത്തിരിക്കെ, രാജ്യത്തെ സഹകരണ സംഘങ്ങളിൽ (Cooperative Societies) കർശന പരിശോധനയുമായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. റമദാൻ കാലയളവിൽ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിനും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് മന്ത്രാലയം നടപടികൾ ശക്തമാക്കിയത്.

Advertisment

സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഫിനാൻഷ്യൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് വിഭാഗം ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഈസയാണ് ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകിയത്.


അനുമതിയില്ലാത്ത ഫണ്ട് വിതരണം പാടില്ല: ജനറൽ അസംബ്ലിയുടെ അംഗീകാരമില്ലാതെ വരാനിരിക്കുന്ന ബജറ്റിൽ നിന്ന് തുക മുൻകൂറായി എടുത്ത് വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ചില സഹകരണ സംഘങ്ങൾ റമദാൻ കിറ്റുകൾക്കും മറ്റുമായി ഇത്തരം ഇളവുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇനിമുതൽ നിയമപരമായ ഇളവുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

റമദാൻ എന്നത് മുൻകൂട്ടി അറിയാവുന്ന ഒരു സീസണാണെന്നും, അവസാന നിമിഷം ഇളവുകൾക്കായി മന്ത്രാലയത്തെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഡോ. സയ്യിദ് ഈസ പറഞ്ഞു. ഭരണസമിതികളുടെ വീഴ്ചകൾക്ക് മന്ത്രാലയം കൂട്ടുനിൽക്കില്ല.

 തിരഞ്ഞെടുക്കപ്പെട്ടവരോ നിയമിതരോ ആയ എല്ലാ ഭരണസമിതികളും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം. ഭരണപരമായ പിഴവുകൾക്ക്  സാമൂഹിക സമ്മർദ്ദം ചെലുത്തി മന്ത്രാലയത്തിൽ നിന്ന് അനുകൂല തീരുമാനങ്ങൾ വാങ്ങാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം താക്കീത് നൽകി.


സുതാര്യത ഉറപ്പാക്കും: കോർപ്പറേറ്റ് ഗവേണൻസ് തത്വങ്ങൾക്കനുസൃതമായി, വിവേചനമില്ലാതെ എല്ലാവർക്കും നിയമം ഒരുപോലെ നടപ്പിലാക്കും. ഉപഭോക്താക്കൾക്ക് അമിതഭാരം വരാത്ത രീതിയിൽ വിപണി നിയന്ത്രിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.


റമദാനിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം തന്നെ സാമ്പത്തിക അച്ചടക്കവും നിയമപരമായ കൃത്യതയും പാലിക്കണമെന്ന് മന്ത്രാലയം എല്ലാ സഹകരണ സംഘങ്ങളോടും വാണിജ്യ സ്ഥാനങ്ങളാടും നിർദ്ദേശിച്ചു.

Advertisment