/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈറ്റ്: റമദാൻ മാസത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. പൗരന്മാർക്കും താമസക്കാർക്കും ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സൗകര്യപ്രദമായ രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന വകുപ്പുകളുടെ പ്രവർത്തന സമയം താഴെ നൽകുന്നു:
നാഷണൽ ഐഡന്റിറ്റി സെന്ററുകൾ
നാഷണൽ ഐഡന്റിറ്റി സെന്ററുകൾ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുക:
* രാവിലെ: 10:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ.
* വൈകുന്നേരം: 7:00 മുതൽ രാത്രി 11:30 വരെ.
ട്രാഫിക് വിഭാഗം
ട്രാഫിക് വകുപ്പിന് കീഴിലുള്ള വിവിധ സെക്ഷനുകളുടെ സമയം ഇപ്രകാരമാണ്.
ട്രാഫിക് ലൈസൻസിംഗ്, വയലേഷൻ ഇൻവെസ്റ്റിഗേഷൻ, ഡ്രൈവിംഗ് ടെസ്റ്റ്: രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ.
* ടെക്നിക്കൽ ഇൻസ്പെക്ഷൻ സെക്ഷനുകൾ: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 3:00 വരെ.
സർവീസ് സെന്ററുകൾ
സർവീസ് സെന്ററുകളും രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കും:
* രാവിലെ: 10:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ.
* വൈകുന്നേരം: 7:00 മുതൽ രാത്രി 11:30 വരെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us