/sathyam/media/media_files/3YKGRFeGLyIAXH8yQRvh.jpg)
റിയാദ്. റിയാദിലെ ന്യൂസനയെ അറിയപ്പെടുന്ന ഫർണിച്ചർ കമ്പനിയിലെ തൊണ്ണൂറോളം തൊഴിലാളികൾ അഞ്ചുവർഷമായി തൊഴിൽ നഷ്ടപ്പെട്ട് ഇലക്ട്രിസിറ്റിയും വെള്ളവും കട്ട് ചെയ്ത റൂമിൽ താമസിക്കുകയാണ്. അഞ്ചുവർഷങ്ങൾക്കു കമ്പനിയുടെ ഡയറക്ടർ ബോർഡിലെ ഒരാൾ മരണപ്പെട്ടതിനെ തുടർന്ന് കമ്പനിയിലുള്ള തർക്കത്തെ തുടർന്ന് അടച്ചിടുകയായിരുന്നു.
ആയിരത്തോളം തൊഴിലാളികൾ വഴിയാധാരമായപ്പോൾ അതാത് രാജ്യങ്ങളുടെ എംബസികൾ ഇടപെടുകയും അതിൽ ഇന്ത്യൻ എംബസിയായിരുന്നു മുൻപന്തിയിൽ നിന്നത്. ഗൾഫ് മലയാളി ഫെഡറേഷൻ ഇടപെടൽ കമ്പനിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ ഇന്ത്യൻ അംബാസിഡർ തൊഴിലാളികളുടെ താമസസ്ഥലത്ത് വരുകയും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുകയുണ്ടായി.
അക്കാലത്ത് നാട്ടിലേക്ക് പോകുവാനായി നിന്നിരുന്ന അനേകം ഇന്ത്യക്കാർക്ക് നാട് കടക്കുവാൻ സാധിച്ചു. പല സംഘടനകൾ ആഹാരസാധനങ്ങളും പല ഘട്ടങ്ങളിലായി എത്തിച്ചിരുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇനിയും നാട്ടിൽ പോകുവാനായി കമ്പനിയുടെ താമസ സ്ഥലത്ത് താമസിക്കുന്നത്.
കറണ്ടും വെള്ളവും ഇല്ലാത്ത റൂമുകളിൽ മെഴുകുതിരി വെട്ടത്തിലാണ് റൂമുകളിൽ പ്രകാശത്തിനായി ഉപയോഗിക്കുന്നത്. കത്തുന്ന ചൂടത്തും കൊടും തണുപ്പത്തും ഈ റൂമുകളിൽ ആണ് അവർ താമസിച്ചിരുന്നത് .അനേകം മനുഷ്യസ്നേഹികളായ അറബി പൗരന്മാരുടെ സഹായം പലപ്പോഴും കിട്ടിയിട്ടുണ്ട്.
മിക്ക എല്ലാ തൊഴിലാളികളും 30 വർഷത്തിനു മുകളിൽ ഫർണിച്ചർ കമ്പനിയിൽ സർവീസ് ഉള്ളവരാണ്. സർവീസ് മണിയും ബാക്കി സാലറിയും കിട്ടാനുള്ളവരാണ് മിക്ക എല്ലാവരും. ഇതിനിടയിൽ 15 ഓളം തൊഴിലാളികൾ ഈ ക്യാമ്പുകളിൽ രോഗത്തെ തുടർന്ന് മരണപ്പെട്ടു.
രോഗത്തിന് ചികിത്സയ്ക്കായി ഇൻഷുറൻസ് മറ്റു മാർഗ്ഗങ്ങളോ ഇല്ലാത്തവരാണ് തൊഴിലാളികൾ എല്ലാവരുടെയും ഇക്കാമ അഞ്ചുവർഷം കഴിഞ്ഞവരാണ്. ഒട്ടനവധി സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇവരുടെ വിഷയങ്ങൾ ഗവർമെന്റ് തലങ്ങളിലും ഗവർണർ ഓഫീസിലും എത്തിച്ചു കാത്തിരിക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്യാമ്പിൽ എത്തിയ ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകർ റമദാൻ കിറ്റുകളും വിതരണം ചെയ്തു കമ്പനി പ്രതിനിധിയായ അനിൽ അവരുടെ വിഷമങ്ങൾ മുഴുവനും ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരുമായി പങ്കുവെച്ചു.