കുവൈറ്റില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കാന്‍ നിര്‍ദേശം

ചന്ദ്രക്കല കണ്ടതായി തെളിയിക്കുന്ന ഏതൊരു പൗരനോ താമസക്കാരനോ 225376934 എന്ന ഫോണ്‍ നമ്പറിലൂടെ അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് നീതിന്യായ മന്ത്രാലയം

New Update
s

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കാന്‍ നിര്‍ദേശം. വെള്ളിയാഴ്ച സൈറ്റിംഗ് അതോറിറ്റിയുടെ യോഗം ചേരും.  

Advertisment

വിശുദ്ധ റമദാന്‍ മാസം ചന്ദ്രക്കല ദര്‍ശിക്കുന്നതിനായി ശരീഅത്ത് സൈറ്റിംഗ് അതോറിറ്റി അടുത്ത വെള്ളിയാഴ്ച വൈകുന്നേരം മുബാറക് അബ്ദുല്ല അല്‍ ജാബര്‍ നഗരപ്രാന്തത്തിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ യോഗം ചേരുമെന്ന് അറിയിച്ചു.

ചന്ദ്രക്കല കണ്ടതായി തെളിയിക്കുന്ന ഏതൊരു പൗരനോ താമസക്കാരനോ 225376934 എന്ന ഫോണ്‍ നമ്പറിലൂടെ അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Advertisment