റമദാനിന്റെ അവസാന പത്തു ദിവസങ്ങൾ: പള്ളികളിൽ ആത്മീയ ഉണർവ്

ഇതികാഫ് അനുഷ്ഠിക്കുന്നവർ പള്ളിയിൽ തന്നെ പാർത്തിരിക്കുകയും എല്ലാ സമയവും ആരാധനയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു

New Update
s

കുവൈത്ത്: റമദാൻ മാസത്തിന്റെ അവസാന പത്തു ദിവസങ്ങൾ ആരംഭിച്ചതോടെ വിശ്വാസികൾ കൂടുതൽ ആത്മീയമായ ഉപാസനയിലേക്ക് നീങ്ങുന്നു.

Advertisment

വിവിധ പള്ളികളിൽ രാത്രി നമസ്കാരങ്ങൾക്കും ഖുർആൻ പാരായണത്തിനും പ്രത്യേക ഒരുക്കങ്ങളാണ് നടക്കുന്നത്.  കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ  മസ്ജിദ് അൽ കബീർ  മസ്ജിദ് അൽ റാഷിദ് (അദൈലിയ ) മസ്ജിദ് മുസയ് നി (ഷാബ് പാർക്ക്‌ ആരേബ്യൻ ഗൾഫ് റോഡ് ) കൂടാതെ രാജ്യത്തെ വിവിധ പള്ളികളിൽ പ്രഗൽഭരായ പണ്ഡിതന്മാർ  ഖിയാ മുൽ ലൈൽ നമസ്ക്കാരത്തിന്ന് നേതൃത്വം നൽകുന്നുണ്ട്.

പള്ളികൾ വിശ്വാസികളുടെ ദിക്റ്, ദുആ, തറാവീഹ്, തഹജ്ജുദ് എന്നിവയ്‌ക്കായി ഒരുങ്ങുകയാണ്.


ഇതികാഫ് അനുഷ്ഠിക്കുന്നവർ പള്ളിയിൽ തന്നെ പാർത്തിരിക്കുകയും എല്ലാ സമയവും ആരാധനയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ലൈലത്തുല്‍ ഖദര്‍ എന്ന ആയിരം രാത്രികളിൽ മികച്ച രാത്രി തേടിയുള്ള ആരാധനയാണ് വിശ്വാസികൾക്ക് പ്രധാന പ്രതീക്ഷ.


പല പള്ളികളിലും വിശേഷ നമസ്കാരങ്ങൾ, മദിനിപരായണങ്ങൾ, ഇസ്ലാമിക പ്രഭാഷണങ്ങൾ എന്നിവക്ക് പ്രത്യേകം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ദാനധർമ്മങ്ങൾക്കും സജീവമായ പ്രോത്സാഹനമാണ് ഉണ്ടായിരിക്കുന്നത്.

ഇതികാഫ് – പൂർണ്ണ സമർപ്പണത്തിന്റെ പ്രതീകം

റമദാനിന്റെ അവസാന പത്തു ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനൽക്കുന്നതിൽ ഒന്നാണ് ഇതികാഫ്. വിശ്വാസികൾ ലോകികജീവിതത്തിൽ നിന്ന് പൂർണ്ണമായും അകന്നു പള്ളികളിൽ തങ്ങുകയും ആരാധനയ്ക്കായി മുഴുകുകയും ചെയ്യുന്നു.

അവസാന ദിനങ്ങളിൽ ഉണർവേറുന്ന ആരാധന

ഇടുങ്ങിയ സമയംകഴിഞ്ഞാൽ ഈദിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കാനിരിക്കുമ്പോൾ, ആത്മീയതയിലൂടെ തങ്ങൾക്കുള്ള ഏറ്റവും വലിയ നേട്ടം നേടാൻ വിശ്വാസികൾ പരിശ്രമിക്കുകയാണ്.

അന്തിമ പത്തു രാത്രികൾ, ആത്മീയ ഉണർവിന്റെ ഭംഗിയോടെയും ആത്മസംയമനത്തിന്റെ കാഠിന്യത്തോടെയും വിശ്വാസികൾ ചെലവഴിക്കുമ്പോൾ, പള്ളികൾ ആരാധനാമണ്ഡപങ്ങളായി മാറുകയാണ്.

Advertisment