"അഹ്‌ലൻ റമദാൻ" പ്രഭാഷണം സംഘടിപ്പിച്ചു

New Update
bbUntitledq

മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മനാമ ഏരിയയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ "അന്തിമ വിജയം മുത്തഖികൾക്കാണ്" എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.

Advertisment

ആത്മസംസ്‌ക്കരണത്തിന്റെ മാസമാണ് റമദാൻ എന്ന് അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യനും, തൻ്റെ കഴിഞ്ഞ കാല  ജീവിതത്തില്‍ എന്ത് ചെയ്തു എന്ന് ആലോചിക്കാനും ആവശ്യമായ തിരുത്തലുകൾ നടത്താനും ഉള്ള മാസമാണ് റമദാൻ.  

അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതോടോപ്പം  തിന്മകളിൽ നിന്നും വിട്ട്  നിൽക്കാനും പരാമാവധി നന്മകൾ ചെയ്യുവാൻ ശ്രമിക്കണം. 

ശരീരവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കുവാനും ഈ  മാസത്തെ ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ്‌ മുഹ്‌യുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും ഫിൽസ ഫൈസൽ പ്രാർത്ഥനയും നടത്തി.

Advertisment