/sathyam/media/media_files/2025/12/30/untitled-2025-12-30-13-16-41.jpg)
ജിദ്ദ: മിഡിൽ ഈസ്റ്റിൽ പുതുതായി സൈനിക സംഘർഷങ്ങൾ. യമൻ ആസ്ഥാനമായുള്ള അസ്വാരസ്യങ്ങൾ സമാധാന ദാഹികളെ വീണ്ടും നിരാശപെടുത്തുകയാണ്.
ഇത്തവണ ഒരേ സൈനിക സഖ്യത്തിലെ രണ്ട് രാജ്യങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. ഇറാൻ അനുകൂല ഷിയാ വിഭാഗമായ യമനിലെ ഹൂഥികളുടെ അട്ടിമറികൾക്കെതിരെ നിയമാനുസൃത സർക്കാറിനെ പിന്തുണക്കാനെത്തിയ അറബ് സൈനിക സഖ്യത്തിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. സഖ്യത്തിലെ പ്രബലരായ സൗദിയുടെയും യു എ ഇയുടെയും സേനകൾ തമ്മിലാണ് ഉരസൽ.
ഇതിനെ തുടർന്ന്, 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാൻ യു എ ഇ സൈന്യത്തോട് രാജ്യാന്തര അംഗീകാരമുള്ള യമൻ പ്രസിഡന്റ് റഷാദ് അൽഉലൈമി ആവശ്യപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/12/30/untitled-2025-12-30-13-16-58.jpg)
ഇറാൻ അനുകൂല ഹൂഥി ഭീഷണി നേരിടാനായി യു എ ഇ യുമായി ഉണ്ടാക്കിയ എല്ലാ സുരക്ഷാ-പ്രതിരോധ കരാറുകളും റദ്ദാക്കുന്നതായും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ സൗദി പിന്തുണയിൽ ശക്തി നേടിയിട്ടുണ്ട്": യമൻ പ്രസിഡന്റ് പറഞ്ഞു.
അതോടൊപ്പം, മുകല്ല തുറമുഖത്ത് യു എ ഇ പിന്തുണയുള്ള ഗ്രൂപ്പുകൾക്ക് ആയുധമെത്തിച്ച കപ്പലുകളെ ലക്ഷ്യം വെച്ച് സൗദി വ്യോമാക്രമണം നടത്തി.
ഏദൻ ഉൾപ്പെടെയുള്ള തെക്കൻ യമൻ മേഖലകളിൽ യു.എ.ഇ പിന്തുണയുള്ള 'സതേൺ ട്രാൻസിഷണൽ കൗൺസിലും', സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിലാണ് പ്രധാനമായും തർക്കം നടക്കുന്നത്.
തുറമുഖങ്ങളുടെയും എണ്ണസമ്പന്നമായ പ്രദേശങ്ങളുടെയും നിയന്ത്രണമാണ് ഈ ഭിന്നതയ്ക്ക് പിന്നിലെ പ്രധാന കാരണം. നിലവിൽ യമനിലെ മിക്ക പ്രധാന നഗരങ്ങളിലും കടുത്ത ജാഗ്രത തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us