വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൊണ്ട് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് നബീല്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ചു

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഇന്ത്യ യുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക അസോസിയേഷനുകളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. 

New Update
REPUBLIC DAY 111

ബഹ്റൈന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഇന്ത്യ യുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക അസോസിയേഷനുകളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. 

Advertisment


ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എബ്രഹാം സാമുവല്‍ പതാക ഉയര്‍ത്തി. ചെയര്‍മാന്‍ ദേവരാജ് കെ ജി, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോണ്‍, ഗ്ലോബല്‍ അസോസിയേറ്റ് ട്രഷറാര്‍ ബാബു തങ്ങളത്ത്, ജനറല്‍ സെക്രട്ടറി അമല്‍ദേവ് ഓ കെ, വൈസ് ചെയര്‍മാന്‍ വിനോദ് നാരായണന്‍, കേരള സാമാജം മുന്‍ പ്രസിഡന്റ് ആര്‍ പവിത്രന്‍, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വൈസ് ചെയര്‍മാന്‍ ബെന്നി വര്‍ക്കി, കെസിഎ മുന്‍ പ്രസിഡണ്ട് സേവി മാത്തുണ്ണി, സെന്റ്  മേരിസ് ചര്‍ച്ച് സെക്രട്ടറി ബിനു മാത്യു ഈപ്പന്‍, സാമൂഹ്യ  പ്രവര്‍ത്തകരായ അജിത് കുമാര്‍ (കുടുംബ സൗഹൃദ വേദി), ജി എസ് എസ് മുന്‍ ചെയര്‍മാന്‍ ചന്ദ്രബോസ്, ഡബ്ല്യൂ എം സി മുന്‍ പ്രസിഡണ്ട് ദീപക് മേനോന്‍, ലത്തീഫ് ആയഞ്ചേരി (ഒ ഐ സി സി), മാധ്യമ പ്രവര്‍ത്തകന്‍ ഇ വി രാജീവന്‍, സജി ജോര്‍ജ്ജ് (എസ് എം ഓ ഐ സി),  ബ്ലെസ്സണ്‍ മാത്യു (ഐ വൈ സി സി), ബോബി ജോര്‍ജ് (തിരുവല്ല അസോസിയേഷന്‍), തോമസ് മാമ്മന്‍, അനില്‍ കുമാര്‍ യു കെ (കെ എസ്സ് സി എ), ഡബ്ല്യൂ എം സി വിമെന്‍സ് ഫോറം പ്രസിഡണ്ട് ഷെജിന്‍ സുജിത്, യൂത്ത് ഫോറം സെക്രട്ടറി ഡോ. രസ്‌ന സുജിത് എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. യൂത്ത് ഫോറം പ്രസിഡണ്ട് ബിനോ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത് കൂട്ടില, രഘു പ്രകാശന്‍, പ്രസന്ന രഘു, നീതു രോഹിത് എന്നിവര്‍ പങ്കെടുത്തു. 


ഡബ്ലുഎംസി ബഹ്റൈന്‍ പ്രൊവിന്‍സ് പുറത്തിറക്കിയ ദേശഭക്തിഗാന നൃത്താവിഷ്‌കാരം ചടങ്ങില്‍ റിലീസ് ചെയ്തു.

Advertisment