/sathyam/media/media_files/2024/10/22/TrLTFnupIq80Wss48gOY.jpg)
റിയാദ്: റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ വിപുലമായ ചടങ്ങുകളോടെ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് മലസിലെ ചെറിസ് റസ്റ്റോറന്റില്‍ വച്ച് ഓണസദ്യയോടും മഹാബലി എഴുന്നള്ളത്തോടും, തിരുവാതിര കളിയോടും കൂടെ വളരെ വിപുലമായി നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം റിംല കുടുംബാംഗങ്ങളും പങ്കെടുത്തു.
റിംല പ്രസിഡണ്ട് ബാബുരാജ് അധ്യക്ഷത വഹിച്ച ഓണാഘോഷ ചടങ്ങിന് റിംല ഉപദേശക സമിതി അംഗം വാസുദേവന്‍ പിള്ള, ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദര്‍, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍, പത്മിനി ടീച്ചര്‍, നിഷാ ബിനീഷ്, ബിനു ശങ്കര്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
റിംല 2025 ലേ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉത്ഘാടനം കൊക്കക്കോള ട്രെയിനിങ് മാനേജര്‍ വേണുഗോപാലിന് നല്‍കിക്കൊണ്ട് റിംല പ്രസിഡന്റ് ബാബുരാജ് നിര്‍വഹിച്ചു.
പ്രീതി വാസുദേവന്‍, പത്മിനി ടീച്ചര്‍, രാധികാ സുരേഷ്, അമ്മു.എസ്. പ്രസാദ്, ലക്ഷ്മി മഹേഷ് എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു.
വളര്‍ന്നുവരുന്ന ഗായിക ഗായകരെ കണ്ടെത്തുന്നതിനും അവര്‍ക്കു വേണ്ടുന്ന പ്രോത്സാഹനം നല്‍കുന്നതിനും റിംല റിയാദ് കലാരംഗത്തു എന്നും മുന്‍ നിരയില്‍ തന്നെ ഉണ്ടാകുമെന്നു പ്രസിഡന്റ് ബാബുരാജ് പറഞ്ഞു. ഒപ്പം തന്നെ റിയാദിലെ സീനിയര്‍ ഓര്‍ക്കസ്ട്രാ ടീമിന്റെ അനുഭവ സമ്പത്തും ഉപദേശങ്ങളും വിദ്യാര്‍ത്ഥികളെ സംഗീത ലോകത്തു കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
കഴിഞ്ഞ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോന്റെ നേതൃത്വത്തില്‍ നടത്തിയ പുതുവെള്ളൈ മഴൈ എന്ന മെഗാ ഹിറ്റ് പ്രോഗ്രാമിന്റെ ചരിത്ര വിജയത്തിന് ശേഷം അടുത്ത വര്‍ഷം ഏപ്രിലില്‍ മറ്റൊരു വലിയൊരു മെഗാ ഇവന്റിന് റിംല അണിയറ ഒരുക്കങ്ങള്‍ തുടങ്ങിയതായും, റിയാദ് പൊതു സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ആ പരിപാടിക്ക് ഉണ്ടാകണമെന്നും പ്രോഗ്രാം ഡയറക്ടര്‍ സുരേഷ് ശങ്കര്‍ അറിയിച്ചു.
ചടങ്ങിന് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ സ്വാഗതവും ട്രഷറര്‍ രാജന്‍ മാത്തൂര്‍ നന്ദിയും പറഞ്ഞു.
റിംല ഗായകരായ ദേവിക ബാബുരാജ്, വിനോദ് വെണ്മണി, അനാമികാ സുരേഷ്, കീര്‍ത്തി രാജന്‍, നിഷാ ബിനീഷ്, രാമന്‍ ബിനു, അന്‍സര്‍ ഷാ, ശ്യാം സുന്ദര്‍ എന്നിവരോടൊപ്പം പുതിയ റിംല മെമ്പര്‍മാരായ ദിവ്യ പ്രശാന്ത്, അമ്മു.എസ് പ്രസാദ്, റീന. കെ രാജു, അനന്ദു, ഷിസ, അക്ഷിക മഹേഷ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
ജോസ് മാഷുടെ നേതൃത്വത്തില്‍ മുഹമ്മദ് റോഷനും, സന്തോഷ് തോമസും, സലീമും ഒരുക്കിയ ഓര്‍ക്കസ്ട്ര ഫ്യൂഷന്‍ കാണികള്‍ക്ക് വലിയൊരു സംഗീത വിരുന്നായിരുന്നു.
നിഷ ബിനീഷ് ,വിധു ഗോപകുമാര്‍, ബിന്ധ്യ നീരജ് , ലീന ബാബുരാജ് ,കീര്‍ത്തി രാജന്‍ ,ഹഫ്‌സ സലീം ,ആശ ജോസ് ,റജിന ബിനു, എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിരക്കളി കാണികള്‍ക്ക് നവ്യാനുഭവം ആയിരുന്നു.
ശിവദ രാജന്‍,തൃപ്തിക നീരജ്,കൃഷ്ണ വേണുഗോപാല്‍,അദ്വിക മഹേഷ്,അമാനി ഗോപകുമാര്‍,തന്‍വി നീരജ്,ഇഷാന്‍ ഗോപകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും കാണികളെ ആകര്‍ഷിച്ചു.
ബിനീഷ്, ശരത് ജോഷി, മാത്യൂസ്, ഷാജീവ് ശ്രീകൃഷ്ണപുരം, സക്കീര്‍, അശ്വിന്‍, ഗോപകുമാര്‍ ഗുരുവായൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഹരിത അശ്വിന്‍, അക്ഷിക മഹേഷ് എന്നിവര്‍ അവതാരകരായിരുന്നു.