ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് റിയാദിൽ മലയാളി മരിച്ചു

New Update
543saudi

റിയാദ് : ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് തിരുവനന്തപുരം സ്വദേശി ഷംസന്നൂർ (57) മരണമടഞ്ഞു. വർക്കല അയിരൂർ പള്ളിക്കിഴക്കേതിൽ പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ റഷീദ. പതിനഞ്ച് വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.

Advertisment

മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു  മതിലിൽ ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ കൊണ്ടുപോയിചികിത്സ തേടി.

ആന്തരികാവയവങ്ങളിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് അൽ ഒബൈദ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

Advertisment