സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസുകളിൽ മൂന്നുമാസത്തിനിടയിൽ 15 വധശിക്ഷ നടപ്പിലാക്കി

നിരോധിക്കപ്പെട്ട മെഡിസിനുകള്‍ കൊണ്ടുവരരുത്. അതും ഇതേപോലെയുള്ള ശിക്ഷ നടപടികള്‍ക്ക് വിധേയമാകും. 

New Update
riyad Untitledri

റിയാദ്: മയക്കുമരുന്ന് കേസുകളില്‍ മൂന്ന് മാസത്തിനിടയില്‍ 15 ഓളം വധശിക്ഷകളാണ് നടപ്പിലാക്കിയത്. ജയിലുകളിലും നിരവധി പേര്‍ കഴിയുന്നുണ്ട്.

Advertisment

ഇവരില്‍ ഹെറോയിനും മറ്റു മയക്കുമരുന്ന് സാധനങ്ങളും കടത്തിയവരും ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍, യമന്‍, ഈജിപ്ത്, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍, അറബ് രാജ്യങ്ങളില്‍ പെട്ടവരാണ് കൂടുതലും. 

ഇന്ത്യയില്‍ നിന്ന് ചതിക്കപ്പെട്ട് മയക്കുമരുന്ന് സാധനങ്ങള്‍ കൊണ്ടു വന്നവരും ഉണ്ട്. അറിഞ്ഞുകൊണ്ട് കൊണ്ടുവന്ന് അകപ്പെട്ടവരും ഒട്ടവനവധി ആള്‍ക്കാരും ജയിലുകളില്‍ കിടക്കുന്നുണ്ട്. സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടാല്‍ വധശിക്ഷ ആയിരിക്കും ഏറ്റവും വലിയ ശിക്ഷ. 

വധശിക്ഷ കിട്ടുമെന്ന് അറിഞ്ഞുവെച്ച് വരുന്നവരും അറിയാതെ വരുന്നവരുമുണ്ട്. മയക്കുമരുന്ന് മാഫിയ വലിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരായ ആള്‍ക്കാരെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 

കേരളത്തില്‍ നിന്നും ഇവിടെ വന്ന് കുടുങ്ങിയ ഒട്ടനവധി വ്യക്തികള്‍ ഉണ്ട്. പുതിയതായി വരുന്ന പ്രവാസികള്‍ ലീവ് കഴിഞ്ഞു മറ്റു സുഹൃത്തുക്കളുടെ സാധനങ്ങള്‍ വാങ്ങി കൊണ്ടുവരാറുണ്ട്.

നിരോധിക്കപ്പെട്ട മെഡിസിനുകള്‍ കൊണ്ടുവരരുത്. അതും ഇതേപോലെയുള്ള ശിക്ഷ നടപടികള്‍ക്ക് വിധേയമാകും. 

Advertisment