റിയാദില്‍ വിദേശികളുടെ ഭിക്ഷാടന സംഘം വര്‍ധിക്കുന്നു

ഇവരെ പോലീസ് പിടിച്ചു നാടുകടത്തുന്നും ഉണ്ട്. ഓരോ ദിവസവും പുതിയ പുതിയ  ഭിക്ഷാടന സംഘമാണ് എത്താറുള്ളത്.

New Update
riiUntitledvik

റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയില്‍ വിസിറ്റിംഗ് വിസ, ഉംറ വിസ തുടങ്ങിയവയില്‍ വന്ന് ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വര്‍ദിക്കുന്നു.  100 കണക്കിന് ആള്‍ക്കാരാണ് റിയാദിന്റെ വിവിധ ഭാഗങ്ങളിലുള്ള സിഗ്‌നല്‍ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തുന്നത്.

Advertisment

കൃത്യമായി പഠിപ്പിച്ച് കൃത്യമായി രൂപമാറ്റം വരുത്തി രോഗികളായി അഭിനയിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. അവയവങ്ങളില്‍ മാരകമായ രോഗങ്ങള്‍ പിടിപെട്ട രീതിയിലും എത്താറുണ്ട്.

ഇവരെ സ്ഥിരമായി കൊണ്ടുവിടുന്നത് ഇവരുടെ ഏജന്റ്മാരായി പ്രവര്‍ത്തിക്കുന്നവരാണ്. ഭിക്ഷാടനം കഴിഞ്ഞ് തിരിച്ചു കൊണ്ടുപോകുന്നതും അവരുടെ ഏജന്റ്മാരാണ്. 

ഏറ്റവും കൂടുതല്‍ ബംഗ്ലാദേശില്‍ നിന്നും  പാകിസ്ഥാനില്‍ നിന്നും എത്തിയവരാണ.് മറ്റ് ചില അറബ് രാജ്യക്കാരും ഇന്ത്യയിലെ ഹൈദരാബാദ്, കാശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് എത്തിയവരും ഉണ്ട്. 

ഇവരെ പോലീസ് പിടിച്ചു നാടുകടത്തുന്നും ഉണ്ട്. ഓരോ ദിവസവും പുതിയ പുതിയ  ഭിക്ഷാടന സംഘമാണ് എത്താറുള്ളത്.

ഓരോ ദിവസവും ഭിക്ഷാടനം വഴി ആയിരക്കണക്കിന് റിയാലാണ് ഇവര്‍ സമ്പാദിക്കുന്നത്.പലപ്പോഴും പോലീസ് പതിനായിരക്കണക്കിന് റിയാലുമായി ഭിക്ഷാടന ടീമിനെ പിടിക്കാറുണ്ട് .

Advertisment