ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി.

New Update
e6000a72-b10d-428b-ab75-5084cd9cf356.jpeg

റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സോൺ  ഇഫ്താർ മീറ്റ് നടത്തി. റിയാദ് ഖൈറുവാൻ ഇസ്തി റാഹയിൽ നടന്ന യോഗത്തിൽ  അബ്ദുൽ മജീദ്  പൂളക്കാടിയുടെ അധ്യക്ഷതയിൽ ജി കെ പി എ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ  ഗഫൂർ കൊയിലാണ്ടി  ഉദ്ഘാടനം  ചെയ്തു,

Advertisment

സൗദി ജയിലിൽ മോചന പ്രതീക്ഷയുമായി കഴിയുന്ന റഹീമിനെ രക്ഷിക്കാനായി എല്ലാവരോടും കൈകോർക്കാനായി ആഹ്വാനം ചെയ്തു. ഹാഫിള് മുഹമ്മദ് ഷെഫീഖ് ഹാശിമി  റമദാനിലെ നോമ്പിന്റെ ഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്തു.നാസർ ലൈസ്, അഷ്റഫ് മേച്ചേരിഎന്നിവർ  ആശംസകൾ  അർപ്പിച്ചു സംസാരിച്ചു

എക്സിക്യൂട്ടീവ് അംഗങ്ങളായ കാദർ കൂത്തുപറമ്പ്, ഷരീഫ് തട്ടത്താഴത്ത്,ഇബ്രാഹിം ടി എ,ബൈജു ആൻഡ്രൂസ്,അനീഷ്  കെ ടി,നാസ്സർ കാസിം,ഹസൻ പന്മന,അഷ്‌റഫ്‌ പള്ളിക്കൽ,മുഹമ്മദ്‌ സബാഹ്, ഒ കെ അബ്ദുസലാം,ജാഫർ മണ്ണാർക്കാട് എന്നിവർ സമൂഹ നോമ്പ് തുറയ്ക്ക്  നേതൃത്വം നൽകി.  രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും  നിഹാസ് പാനൂർ, നന്ദിയും പറഞ്ഞു.

Advertisment