/sathyam/media/media_files/6vqGqwPD4w5g2TujJgES.jpg)
റിയാദ്: മലബാറിലെ പ്രവാസികളുടെയും ഉംറ തീര്‍ഥാടകരുടെയും യാത്രാ സൗകര്യം പരിഗണിച്ച് ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി യോഗം ആവശ്യപ്പെട്ടു.
മലാസില്‍ നടന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മൊയ്ദീന്‍കുട്ടി പൂവാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ മുല്ലപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.
നിലവില്‍ റിയാദ് ഉള്‍പ്പെടെ സൗദിയിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്നതിനാല്‍ അടിയന്തര ചികിത്സ വേണ്ട രോഗികള്‍ക്കും അപകടം സംഭവിച്ചവര്‍ക്കും, അതുപോലെ മരണം സംഭവിച്ച പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനും വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.
നേരത്തെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്നും സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വീസ് ഉണ്ടായിരുന്നത് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും വലിയ ആശ്വാസം നല്‍കിയിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ കോട്ടക്കല്‍ മണ്ഡലം ടീമിനെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ന്യൂദല്‍ഹിയിലെ ഖാഇദെ മില്ലത്ത് സ്മാരക സൗധത്തിനായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
അഷ്റഫ് പുറമണ്ണൂര്‍, ഫൈസല്‍ കൊന്നക്കാട്ടില്‍, ഇസ്മായില്‍ പൊന്മള, മുഹമ്മദ് ദിലൈബ്, സിറാജുദ്ധീന്‍ അടാട്ടില്‍, മുഹമ്മദ് ഫാറൂഖ്, അബ്ദുല്‍ ഗഫൂര്‍ ആക്കപ്പറമ്പ്, മുഹമ്മദ് കല്ലിങ്ങല്‍, ഹാഷിം വളാഞ്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് ഫര്‍ഹാന്‍ കാടാമ്പുഴ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us