റിയാദ്: റിയാദ് മെട്രോ ഒരു മാസം തികയുമ്പോള്‍ 25 ലക്ഷത്തിനു മുകളില്‍ യാത്രക്കാര്‍ സഞ്ചരിച്ചതായി മെട്രോ അതോറിറ്റി റിപ്പോര്‍ട്ട്.
ലോകത്തിലെ ഡ്രൈവറില്ലാത്ത ദീര്‍ഘമേറിയ മെട്രോ സര്‍വീസാണ് കഴിഞ്ഞ മാസം തുടങ്ങിയത്. പല ഘട്ടങ്ങളിലായി ഓരോ ലൈനുകളും തുടക്കം കുറിച്ചത്. ആദ്യമായി ജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുത്തത് ഏറ്റവും ദൈര്‍ഘ്യമേറിയ അണ്ടര്‍ പാസേജ് മെട്രോ സര്‍വീസും ബ്ലൂ ലൈനിലാണ്.
ബ്ലൂ ലൈന്‍ ആണ് ആദ്യമായി ജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത്. ഒരു മാസക്കാലം കൊണ്ട് മറ്റ് ലൈനുകളും തുറന്നു കൊടുത്തിട്ടുണ്ട്.
റിയാദിന്റെ വിവിധ പ്രധാന കേന്ദ്രങ്ങളില്‍ കൂടി മെട്രോ സഞ്ചരിക്കുന്നുണ്ട്. റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് യൂണിവേഴ്‌സിറ്റികള്‍, മിനിസ്ട്രി ഓഫീസുകള്‍, ഷോപ്പിംഗ് മാള്‍, ലുലുവിന്റെ പ്രധാന മാള്‍, പ്രധാന ഹോസ്പിറ്റലുകള്‍, ബാങ്കുകള്‍, എസ് ടി സി ടെലി കമ്മ്യൂണിക്കേഷന്‍ സെന്ററുകള്‍, സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ കൂടിയാണ് മെട്രോ സര്‍വീസ് നടത്തുന്നത്.
മൂന്ന് മിനിട്ട് ഇടവിട്ട് മെട്രോ സര്‍വീസുകള്‍ നടത്തുന്നുണ്ട്. എല്ലാ മെട്രോ സെന്ററുകള്‍ക്കും തുല്യമായി സ്റ്റേഷന്റെ അടുത്ത് ബസ് സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മെട്രോയില്‍ നിന്ന് ഇറങ്ങിയാല്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനും ബസ് സര്‍വീസ് നടത്തുന്നുണ്ട്. മെട്രോ ബസ്സിനും മെട്രോയ്ക്കും ടിക്കറ്റ് നാലു റിയാലാണ് ഒരു ടിക്കറ്റില്‍ രണ്ടിലും സര്‍വീസ് നടത്താന്‍. പ്രധാനപ്പെട്ട ബത്തഹ, മുറബ പാര്‍ക്ക് സ്റ്റേഷന്‍ തുടങ്ങിയവ ഉടനെ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ബത്തഹ ബംഗാളിമാര്‍ക്കറ്റിന്റെ പുറകിലുള്ള മെട്രോ മോള്‍ തുടങ്ങിയവ ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മെട്രോയുടെ പുതിയതായി പ്രഖ്യാപിച്ച 66 കിലോമീറ്റര്‍ ദൈര്‍ഘ്യം കീദിയലയണ്‍ 2030 ഭാഗമായി പണി ഉടനെ തുടങ്ങുന്നതാണ്.