റിയാദ്: റിയാദ് മെട്രോയില്‍ ബ്ലൂ ലൈനില്‍ സര്‍വീസ് തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.10 മുതല്‍ രാത്രി 8.30 വരെയായിരുന്നു സര്‍വ്വീസ് മുടങ്ങിയത്. ഒരു ആവശ്യവുമില്ലാതെ എമര്‍ജന്‍സി ഹാന്‍ഡില്‍ പിടിച്ചു വലിച്ചത് കാരണത്താല്‍ മെട്രോ ട്രെയിനുകള്‍ നിര്‍ത്തുകയും യാത്ര തടസ്സപ്പെടുകയും ചെയ്തു.
/sathyam/media/media_files/2024/12/07/vE6qAGLd3tCbIu7Ct8DF.jpeg)
ഡിസംബര്‍ ഒന്നു മുതല്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുണ്ടായിരുന്ന ദിവസമായിരുന്ന വെള്ളിയാഴ്ച വിദേശികളും സ്വദേശികളുമായി ആയിരക്കണക്കിന് ആള്‍ക്കാര്‍ തെക്കുംതിരക്കുമായി മെട്രോ ബ്ലൂ ലൈനില്‍ കയറിയിരുന്നു.
/sathyam/media/media_files/2024/12/07/tJipAMLg06SvDubUAnuq.jpeg)
കൃത്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. ആവശ്യമില്ലാതെ എമര്‍ജന്‍സി ഹാന്‍ഡലുകള്‍ പിടിക്കുന്നത് കുറ്റകരമാണെന്നും ശിക്ഷ നടപടി നേരിടേണ്ടിവരുമെന്നും ആവശ്യമില്ലാതെ ഹാന്‍ഡുകള്‍ പിടിക്കുന്നവരെ പിഴ അടക്കേണ്ടി വരുമെന്നും റിയാദ് മെട്രോ റോയല്‍ കമ്മീഷണറിയിച്ചു.
യാത്രയ്ക്കല്ലാതെ മെട്രോ സ്റ്റേഷനുകള്‍ ഉപയോഗിക്കുക. മെട്രോ സ്റ്റേഷനും മെട്രോ ബസ് സ്റ്റാന്‍ഡും പരിസരവും ദുരുപയോഗം ചെയ്യുന്നവരെയും വേസ്റ്റുകള്‍ ഇടുന്നവരെയും നിയമനടപടി നേരിടേണ്ടിവരുമെന്നും ഭീമമായ പിഴ നല്‍കേണ്ടി വരുമെന്നും അറിയിച്ചു.
/sathyam/media/media_files/2024/12/07/qQ8175v8f9HTJqID04VX.jpeg)
മെട്രോയില്‍ കയറുന്നതിന് വേണ്ടി സൗദി അറേബ്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കുടുംബത്തോടൊപ്പം ആയിരങ്ങളാണ് എത്തിയത്. ബ്ലൂ ലൈന്‍ 90% തുരങ്ക പാതയില്‍ കൂടിയാണ് യാത്ര ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ സര്‍വീസായ റിയാദ് മെട്രോ നിലവില്‍ 176 കിലോമീറ്ററാണ് ആദ്യഘട്ടത്തിലുള്ളത്. മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കുവാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.