New Update
/sathyam/media/media_files/JoScH74hlOzSMdoz9lgD.jpg)
ജിദ്ദ: റിയാദിൽ നിന്ന് കാണാതായ മലയാളി യുവാവിനെ സുരക്ഷിതമായി കണ്ടെത്തി. മലപ്പുറം, വാഴക്കാട് സ്വദേശി ഫക്രുദീൻ ആണ് കഥാപാത്രം.
Advertisment
ഇദ്ദേഹത്തെ സംബന്ധിച്ച് മൂന്ന് നാളുകളായി ഒരു വിവരവുമില്ലെന്നും ബന്ധപെടാൻ കഴിയുന്നില്ലെന്നും നാട്ടിലെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു.
വിവരം സോഷ്യൽ മീഡിയകളിൽ വമ്പിച്ച തോതിൽ പ്രചരിച്ചതോടെ സൗദിയിലെ നാട്ടുകാരും പരിചിതരും വ്യാപകമായി തിരച്ചിൽ വിജയകരമായ ഫലം കാണുകയായിരുന്നു.
സംഭവത്തിൽ യാതൊരു അഹിതകരമായ യാതൊന്നും ഇല്ലെന്ന് റിയാദിലെ സുഹൃത്തുക്കൾ അറിയിച്ചു.
റിയാദിൽ തന്നെയുള്ള ഷിഫാ ഏരിയയിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഫക്രുദ്ധീനെ കണ്ടെത്തിയത്. റിയാദിലെ ഒലയ്യ ഏരിയയിൽ നിന്നാണ് ഇദ്ദേഹം അപ്രത്യക്ഷനായത്.