/sathyam/media/media_files/NUT42gdDfhxTwlAzGcwK.jpg)
റിയാദ്: റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് സെപ്റ്റംബർ 9 മുതൽ . നേരിട്ട് വിമാന സർവീസില്ലാത്തതുകൊണ്ട് രോഗത്തെ തുടർന്ന് നേരിട്ട് കൊണ്ടു പോവാൻ പറ്റാതെ ദുരന്തം അനുഭവിക്കുന്ന തിരുവനന്തപുരം എയർപോർട്ടിന് ആശ്രയിച്ച് യാത്ര ചെയ്യുന്ന തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ചെങ്കോട്ട, നാഗർകോവിൽ കന്യാകുമാരി തുടങ്ങിയ പ്രദേശത്തു നിന്നുമുള്ളവർ നേരിട്ട് യാത്ര തിരിക്കുന്നതിന് അങ്ങേയറ്റം ദുരിതത്തിൽ ആയിരുന്നു.
കിടപ്പുരോഗികൾ റിയാദിൽ നിന്ന് കൊച്ചി എയർപോർട് ആയിരുന്നു ആശ്രയിച്ചു കൊണ്ടിരുന്നത്. ഗൾഫ് മലയാളി ഫെഡറേഷൻ എയർഇന്ത്യ അതോറിറ്റിക്കും വ്യാമഹാന വകുപ്പ് മന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കേരളത്തിലെ മുഖ്യമന്ത്രി, 20 എംപിമാർക്കും, ഗവർണർക്ക് ഉൾപ്പെടെ കത്തുകൾ എഴുതുകയും നേരിട്ട് എത്തിക്കുകയും ചെയ്തിരുന്നു.
ആഴ്ചയിൽ 7 ദിവസം കോഴിക്കോട്ടെക്ക് എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് നിന്ന് പോകുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് എയർഇന്ത്യ അതോറിറ്റിക്ക് ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ പ്രതിനിധിക്ക് പരാതി നേരിട്ട് നൽകുകയായിരുന്നു.
മറ്റു പല സംഘടനകളും റിയാദിൽ നിന്ന് നേരിട്ട് വിമാന സർവീസ് നടത്തുന്നതിന് വേണ്ടി പല ശ്രമങ്ങൾ നടത്തിയിരുന്നു.
കുട്ടികളുമായി നാട്ടിലേക്ക് പോകുന്നതിനു വേണ്ടി യാത്രയുടെ ബുദ്ധിമുട്ടുകളെ കുറിച്ചും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ നേരിട്ട് സർവീസ് തുടങ്ങുവാൻ വേണ്ടി എയർ ഇന്ത്യ പ്രതിനിധി ഡോക്ടർ അങ്കൂറിന് പരാതി ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് നൽകി.
മറ്റു എയർലൈൻസുകളും എറിയാറ് എയർപോർട്ടിന്റെ ടെർമിനുകളുടെ പണി കഴിഞ്ഞാൽ തുടങ്ങുമെന്നും അറിയാൻ കഴിഞ്ഞു