റിയാദ്: മെക് സെവന്‍ റിയാദ് ഹെല്‍ത്ത് ക്ലബ് സൗജന്യ സ്റ്റഡി ടൂര്‍ യാത്ര സംഘടിപ്പിച്ചു.റിയാദില്‍ നിന്ന് 100 ഓളം പേര്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ അല്‍ - മറായി ആഗ്രോ ഫാം സന്ദര്‍ശിച്ചു.
കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും മറ്റൊരു ഹൃദ്യമായ അനുഭവം നല്‍കാന്‍ ഈ യാത്രക്ക് കഴിഞ്ഞു. പാല്‍ തരുന്ന പശു കിടാങ്ങളെ കാണാന്‍ പറ്റിയില്ലെങ്കിലും ആധുനിക സാങ്കേതിക വിദ്യയില്‍ ടച്ച് സ്‌ക്രീനില്‍ അല്‍ -ഖര്‍ജ്ഫാം ഓഡിറ്റോറിയത്തിലെ കാഴ്ചകള്‍ നല്ല അനുഭവമായി മാറി.
തിരിച്ചു വരുമ്പോള്‍ അല്‍ മറായി അധികൃതര്‍ സമ്മാന പൊതികള്‍ സംഘാംഗങ്ങള്‍ക്ക് കൈമാറി. രാവിലെ എഴര മണിക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് 12 മണിയോടെ തിരിച്ചെത്തി.
ബത്ത, മലസ് ഹെല്‍ത്ത് ക്ലബ് ട്രൈനെര്‍സ് മഷ്ഫര്‍,സമീര്‍,ലത്തീഫ് കക്കാട് , ഫൈസല്‍ ബത്ത എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
പരിപാടി എഞ്ചിനീയര്‍ ഷുക്കൂര്‍ പൂക്കയിലും സ്റ്റാന്‍ലിയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.
നാസര്‍ ലൈസ്, അബ്ദു പരപ്പനങ്ങാടി, സിദ്ദിഖ് കല്ലുപറമ്പന്‍ ഷെറഫു, അഖിനാസ്, കോയ മൂവാറ്റുപുഴ, പി ടി എ ഖാദര്‍, അബ്ദുറസാഖ് കൊടുവള്ളി , അബ്ദുല്‍ കരീം, ഇസ്മായില്‍ കണ്ണൂര്‍ എന്നിവര്‍ നിയന്ത്രിച്ചു.