/sathyam/media/media_files/2024/10/20/M5Wdi5rt8WMATBIoRZrt.jpg)
റിയാദ്; റിയാദ് സീസണ്‍ ഭാഗമായി സുബൈദി പാര്‍ക്കില്‍ തുടക്കം കുറിച്ച റിയാദ് സീസണ്‍ പ്രോഗ്രാം ഇന്ത്യന്‍ കലാകാരന്മാരും കലാകാരികളും പൂരപ്പറമ്പ് ആക്കിമാറ്റി.
ചെണ്ടമേളവും മറ്റു വാദ്യോപകരണങ്ങളും തിമിര്‍ത്താടി. മേളക്കൊഴുപ്പിന് മാറ്റുകൂട്ടിക്കൊണ്ട് കഥകളിയും ഓട്ടം തുള്ളലും കൂടിയാട്ടവും തെയ്യം തിറയാട്ടവും രാജസ്ഥാന്‍ നൃത്തവും പഞ്ചാബി ഡാന്‍സും കോല്‍ക്കളിയും ഒപ്പനയും മറ്റു സംസ്ഥാനങ്ങളുടെ നാടോടി നൃത്തവും നടന്നു.
സുബൈദി പാര്‍ക്കില്‍ ആയിരക്കണക്കിന് ജനങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ തനിതായ നൃത്ത ശില്പങ്ങള്‍ അണിനിരന്നു. ഇരുപത്തിയൊന്നാം തീയതി വരെ ഇന്ത്യന്‍ കലാകാരന്മാര്‍ അണിനിരക്കുന്ന സൗഹൃദ സംഗമം ആണ് നടക്കുന്നത്.
സീസണ്‍ ഫെസ്റ്റിന് ഓണ്‍ലൈന്‍ വഴി ഫ്രീയായി ബുക്ക് ചെയ്യാം. പ്രമുഖ ഗായിക കലാകാരന്മാര്‍ ദിവസവും സ്റ്റേജുകളില്‍ പാടി തിമിര്‍ക്കും. വിദേശികളും സ്വദേശികളുമായി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. റിയാദിലുള്ള മലയാളി കലാകാരന്മാരും കലാകാരികളും റിയാദ് സീസണ് മാറ്റുകൂട്ടുവാന്‍ അണി നിരന്നിട്ടുണ്ട്.