റിയാദ്: റിയാദ് സീസണ്‍ നാലാം ഘട്ടത്തിന് സുബൈദി പാര്‍ക്കില്‍ തുടക്കം. സുബൈദി പാര്‍ക്കില്‍ വന്നു കൂടിയ ആയിരക്കണക്കിന് വിദേശികളെയും സ്വദേശികളെയും ഞെട്ടിച്ചുകൊണ്ട് ഫിലിപ്പീന്‍ കലാകാരന്മാരുടെ മിന്നും പ്രകടനം നടന്നു.
ഫിലിപ്പൈന്‍ നാടോടി നൃത്തം, ഫിലിപ്പീന്‍സ് സംഘനിര്‍ത്തങ്ങള്‍, ഫിലിപ്പിന്‍ പാരമ്പര്യ കലകള്‍, തുടങ്ങിയവ നടന്നു.
വരും ദിവസങ്ങളില്‍ ഫിലിപ്പൈന്‍സില്‍ നിന്ന് വരുന്ന കലാകാരന്മാരും സുബൈദി പാര്‍ക്കില്‍ ചരിത്രം കുറിക്കും. സുബൈദി പാര്‍ക്ക് റിയാദ് സീസണ്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശനം ഫ്രീയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകായിക താരങ്ങള്‍ എത്തിച്ചേരുന്നുണ്ട്.