റിയാദ്: റിയാദിലെ പ്രാദേശിക കൂട്ടായ്മയായ കൊച്ചി കൂട്ടായ്മ 22 ആം വാർഷികത്തോടനുബന്ധിച്ച് അൽമാസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സുഹാനി രാത് സീസൺ 3 ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര സമ്മാൻ അർഹനുമായ ശിഹാബ് കൊട്ടുകാട് വാർഷികം ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ മുൻകാല പ്രസിഡണ്ട് ആയിരുന്ന കെ.ബി. ഖലീലിന്റെ സഹോദരനും കൂട്ടായ്മയുടെ പ്രസിഡന്റുമായ കെ.ബി.ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനോഷ് അഷ്‌റഫ് സ്വാഗതം അറിയിച്ചു
റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ, ഫോർകാ പ്രതിനിധി വിജയൻ നെറ്റാറ്റിങ്കര, ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്‌ലം പാലത്ത്, മൈത്രി പ്രതിനിധി റഹ്മാൻ മുനമ്പത്ത് എന്ന് ബെസ്റ്റ് വേ പ്രതിനിധി നിഹാസ് പാനൂർ, നൗഷാദ് (സിറ്റി ഫ്ലവർ ),സുഭാഷ് എന്നിവർ കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക് മുൻതൂക്കം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന ഈ സംഘടനയുടെ സ്ഥാപക നേതാവും അംഗവുമായ മജീദ് കൊച്ചി ആമുഖ പ്രഭാഷണം നടത്തി.
ആമുഖ പ്രഭാഷണത്തിൽ കൊച്ചി കൂട്ടായ്മയുടെ പലിശരഹിത വായ്പ, ജീവകാരുണ്യ പ്രവർത്തനം, മരണ സഹായ ഫണ്ട്, വെൽഫെയർ, സ്പോർട്സ്, കലാ-സാംസ്കാരികം, എന്നിവയെക്കുറിച്ചും മരണപ്പെട്ടു പോയ കൂട്ടായ്മയിലെ ചെപ്പു എന്ന അംഗത്തിന് കൂട്ടായ്മ ഭവനം നിർമ്മിച്ച് കൊടുത്തതും വിവരിച്ചു.
ട്രഷറർ റഫീഖ്കൊച്ചി വാർഷിക കണക്ക് അവതരണം നിർവഹിച്ചു .
വൈസ് പ്രസിഡന്റ് റിയാസ് കൊച്ചി,സാജിദ് കൊച്ചി,അഷ്‌റഫ് ഡാക്, മുൻ പ്രസിഡന്റ് ജിബിൻ സമദ് എന്നിവർ സംസാരിച്ചു.
പ്രവാസം വിട്ടു പോകുന്ന കൂട്ടായ്മ അംഗമായ തൻവീറിന് യാത്രയയപ്പു നടത്തുകയും കൂടാതെ കൂട്ടായ്മയുടെ 2025 കലണ്ടർ പ്രകാശനം ശ്രീ ഷംനാദ് കരുനാഗപ്പള്ളി ( മീഡിയ ഫോറം) നിർവഹിക്കുകയും ചെയ്തു.
കൂട്ടായ്മയുടെ മുൻകാല പ്രവർത്തനങ്ങളും റിയാദിൽ നടത്തിയ പ്രോഗ്രാമുകളുടെയും ഡോക്യൂമെന്ററി കൂട്ടായ്മ അംഗം റഹിം ഹസ്സൻ പ്രദർശിപ്പിച്ചു.
വളരെ പ്രസിദ്ധമായ പഴയകാല ബോളിവുഡ് ഹിറ്റ് സോങ്‌സ് ഉൾപ്പെടുത്തി, കൊച്ചി കൂട്ടായ്മയുടെ ആർട്സ് കൺവീനറും റിയാദിലെ സീനിയർ സിംഗറുമായ ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ മ്യൂസിക്കൽ പ്രോഗ്രാം സംഗീത പ്രേമികൾക്കു ഹരമായി മാറി.
കൂട്ടായ്മയുടെ അംഗങ്ങളും ഗായകരുമായ നിസാർ കൊച്ചിൻ , ജിബിൻ സമദ്, റിയാദിലെ മറ്റു ഗായകരായ അലക്സ് മാത്യൂസ്, അൽതാഫ് കാലിക്കറ്റ് , നിഷ ബിനീഷ് , ലിനേറ്റ് സ്കറിയ, ലിൻസു സന്തോഷ് എന്നിവരും ആലപിച്ച ഗാനങ്ങൾ പരിപാടിക്ക് മികവേറി.
റിയാദിലെ പ്രസിദ്ധ നർത്തകനായ കുഞ്ഞു മുഹമ്മദ് മാഷ് ചിട്ടപ്പെടുത്തിയ വർണശബളമായ നൃത്തങ്ങൾ പരിപാടിക്ക് ഒന്ന് കൂടെ മാറ്റ് കൂട്ടി.
കൂട്ടായ്മയിലെ വളർന്നുവരുന്ന കുരുന്നു കലാകാരായ ജുവൈരിയ ജിബിൻ, ജുമാന ജിബിൻ, നാസ്‌നീൻ ജിബിൻ, ഇഹാൻ മുഹമ്മദ്, അഹ്‌മദ് റയ്യാൻ, ഇസ്സ ആമിന, റൈഫ, അയാൻ അലി, നൈസാ സി. കെ എന്നിവരുടെയും ന്യത്തങ്ങൾ അരങ്ങേറി.
റിയാസ് വണ്ടൂർ ഫോട്ടോ കവറേജ് നടത്തി. സജിൻ നിഷാൻ പരിപാടിയുടെ മുഖ്യ അവതാരകൻ ആയിരുന്നു.
ഹാഫിസിന്റെ സഹോദരൻ നിഹാൽ മുഹമ്മദ്, സുബൈർ എന്നിവർ കൊച്ചി കൂട്ടായ്മ റിയാദിന്റെ അംഗത്വം സ്വീകരിച്ചു.
പ്രസിഡണ്ട് കെബി ഷാജിയുടെയും സെക്രട്ടറി ജിനോഷ് അഷ്‌റഫിന്റെ നേതൃത്വത്തിൽ അർഷാദ് , ഷാജഹാൻ, നൈചു(നിസാർ )ഹസീബ് , ഹാഫിസ്, ഷഹീർ, ബൈജു ലത്തീഫ്, സിറാജ്,അജ്മൽ അഷ്‌റഫ്, രഞ്ജു അനസ്, മുഹമ്മദ് ഷഹീൻ,നിസാം സേട്ട്,മിസാൽ നിസാം, ഹംസ ഇബ്രാഹിം, സുൽഫി ഖലീൽ, ജസീം ഖലീൽ, ആദിൽ ഷാജി, മനാഫ്, നൗഫൽ, സമീർ, സുൽഫികർ ഹുസൈൻ , നിസാർ ഷംസു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ബഷീർ കോട്ടയം, നിഹാസ് പാനൂർ,നസ്റിയ ജിബിൻ, സുമി റിയാസ് ഫാത്തിമ സുൽഫികർ,റമിത ഹസീബ് എന്നിവർ സമ്മാനം വിതരണം ചെയ്തു. ഈ പ്രോഗ്രാമിന്റെ മെയിൻ സ്പോൺസർമാരായ സിറ്റി ഫ്ലവർ, കോ സ്പോൺസർ അസ്യൂസ് അൽ ഹഖ് ട്രെഡിങ്, ജന്നഹ് ഹോംസ്, 70 കഫെ, എം എഫ് സി, റോസൈസ്, മുസ്‌കാൻ സലൂൺ, അൽമാസ്, അൽ അവാം, ഡീപ് ടെക്, മർഹബ റസ്റ്റോറന്റ്, ഷഹീൻ ഗോൾഡൻ ട്രെഡിങ്, യാക്കുത്ത് ട്രെഡിങ് എനിവർക്കും കൊച്ചി കൂട്ടായ്മ പ്രതിനിധികൾക്കും ആഷിക് കൊച്ചി നന്ദി രേഖപ്പെടുത്തി.