/sathyam/media/media_files/DgUm62nBYZcvxDZsGdoR.jpg)
ജിദ്ദ: റിയാദിലെ അലിഫ് ഇൻ്റർനാഷണൽ നാഷണൽ സ്കൂൾ സംഘടിപ്പിച്ച മാത്‍സ് ഫിയസ്റ്റ - വാരാഘോഷ പരിപാടി ഗണിതാഭിരുചി വളർത്തുന്നതോടൊപ്പം ലളിത ഗണിതം പ്രോത്സാഹിപ്പിക്കുനും വഴിവെച്ചു. ഗണിതരംഗത്ത് നിസ്തുല്യമായ സംഭാവനകൾ അർപ്പിച്ച ശാസ്ത്ര പ്രതിഭകളുടെ അനുസ്മരണവും വിവിധ സ്റ്റേജിന മത്സരങ്ങളും അരങ്ങേറി.
ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടിയിൽ ബോയ്സ് ഗേൾസ് സെക്ഷനുകളിലായി നടന്ന ക്വിസ് മത്സരം, പൈ വാല്യൂ മെമ്മറൈസേഷൻ, ഗുണനപ്പട്ടിക മെംറൈസേഷൻ, റുബിക്സ് ക്യൂബ് സോൾവിങ് തുടങ്ങി നിരവധി മത്സരയിനങ്ങൾ ഗണിതത്തെ അടുത്തറിയാൻ ഏറെ സഹായകരമായി.
/sathyam/media/media_files/8mgzEEqCvanXT9edqV9D.jpg)
സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച മാത് സ് എക്സിബിഷൻ സ്റ്റാളുകൾ വിദ്യാർത്ഥികൾക്ക് ആവേശമായി.
പരിപാടി അലിഫ് ഗ്രൂപ്പ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.
കോഡിനേറ്റേർമാരായ മുഹമ്മദ് ശമീർ, ഹീന എന്നിവർ വാരാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ അബ്ദുൽ മജീദ് സ്വാഗതവും ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us