/sathyam/media/media_files/qfrjeT5c3lVhgFp1rX8q.jpeg)
സൗദി: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അബ്ദുൽ അസീസ് പവിത്രയ്ക്ക് കർണാടക സർക്കാർ നവരത്ന പ്രവാസി പുരസ്കാരം നൽകി ആദരിച്ചു. മംഗലാപുരം സ്വദേശിയായ അദ്ദേഹം കർണാടകയിലുള്ള പ്രവാസികൾക്ക് കേരളത്തിലെ നോർക്ക റൂട്ട്സ് പോലെയുള്ള സൗകര്യം നടപ്പിലാക്കണമെന്ന് കർണാടക മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ആവശ്യപ്പെട്ടിരുന്നു.
സൗദി അറേബ്യയിലെ കർണാടക പ്രവാസികളുടെ വിഷയങ്ങൾ ഇടപെട്ട് പരിഹരിക്കുകയും ഇന്ത്യൻ എംബസി പ്രതിനിധിയായി നിന്ന് ഒട്ടനവധി വിഷയങ്ങൾ പരിഹരിച്ചിട്ടുള്ള വ്യക്തിത്വമാണ് അബ്ദുൽ അസീസ്.
ജിഎം ഫ് പ്രവാസി സംഘടനയായ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിക്കുന്നുമുണ്ട്. 28 വർഷം സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിനിടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഭാര്യയും മകനും മടങ്ങുന്ന കുടുംബം സൗദി ഗിരിയ അൽ ഉലയ്യ എന്ന സ്ഥലത്താണ് താമസം