/sathyam/media/media_files/2026/02/09/untitled-2026-02-09-13-14-55.jpg)
കുവൈറ്റ്: കുവൈറ്റിലെ പ്രധാന പാതകളിലൊന്നായ ഫഹഹീൽ എക്സ്പ്രസ് വേയിൽ വലിയ തോതിലുള്ള റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 15 ദിവസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
രാജ്യത്തെ റോഡ് ശൃംഖലകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫഹഹീൽ എക്സ്പ്രസ് വേയുടെ ഒരു വശത്തെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. റോഡിലെ കുഴികൾ അടയ്ക്കുന്നതിനും ടാറിംഗ് പുതുക്കുന്നതിനും ആവശ്യമായ പ്രവൃത്തികളാണ് ഈ കാലയളവിൽ നടക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനുമായി ട്രാഫിക് വിഭാഗത്തിന്റെ സഹകരണത്തോടെ കൃത്യമായ ക്രമീകരണങ്ങൾ പാതയിൽ ഒരുക്കിയിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാത പൂർണ്ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഈ സാഹചര്യത്തിൽ, വാഹനയാത്രികർ അറ്റകുറ്റപ്പണികൾ നടക്കുന്ന ഭാഗങ്ങളിൽ വേഗത കുറയ്ക്കണമെന്നും ട്രാഫിക് സൂചനകൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഈ പാത ഒഴിവാക്കി ഇതര റോഡുകൾ ഉപയോഗിക്കുന്നത് യാത്രാക്ലേശം കുറയ്ക്കാൻ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us