/sathyam/media/media_files/2024/11/06/A9M6MDsxBTizHw4qwHqd.jpg)
റിയാദ്: മുറബ്ബ് പാര്‍ക്കിനോട് ചേര്‍ന്നിട്ടുള്ള പ്രദേശങ്ങളില്‍ പട്ടാപ്പകലും മോഷണം. ഒട്ടനവധി വിദേശികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇരകളായത്. രണ്ട് മോട്ടോര്‍സൈക്കിളില്‍ ആയി വന്ന നാലംഗ സംഘം ആണ് ആയുധങ്ങളുമായി ആക്രമിക്കുകയും കയ്യിലുള്ള സാധനങ്ങള്‍ പിടിച്ചു പറിക്കുകയും ചെയ്യുന്നത്.
കയ്യില്‍ സാധനങ്ങളോ പണമോ ഇല്ലാതെ ഇരുന്നാല്‍ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടിക്കുന്ന ആക്രമണ മുറയെടുക്കും. ഒരു ദിവസം അഞ്ചോളം ആള്‍ക്കാരെ ആക്രമിക്കുകയും മൊബൈല്‍ ഫോണും കയ്യില്‍ ഉണ്ടായ പേഴ്‌സും അടക്കം പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്യും.
ഐഡി കാര്‍ഡ്, എടിഎം കാര്‍ഡ്, വാഹനത്തിന്റെ ലൈസന്‍സ്, മറ്റു ഇന്‍ഷുറന്‍സ് കാര്‍ഡുകളും ഈ കൂട്ടത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പല ആള്‍ക്കാര്‍ക്കും ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.
എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് റിയാദ് പരിസരങ്ങളില്‍ ഇതേപോലെ ഒട്ടനവധി ആള്‍ക്കാരെ സ്‌കൂട്ടറുകളിലും കാറുകളിലും വന്നു പിടിച്ചുപറിക്കുന്ന ഒട്ടനവധി സംഘങ്ങള്‍ ഉണ്ടായിരുന്നു.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് പോലീസ് ആസ്ഥാനത്തും ഗവര്‍ണര്‍ ഓഫീസിലും നല്‍കിയ പരാതിയെ തുടര്‍ന്ന് സ്‌പെഷ്യല്‍ അന്വേഷണ വിഭാഗം രഹസ്യ അന്വേഷണം നടത്തി ഒട്ടനവധി പിടിച്ചുപറി സംഘത്തെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും പിടികൂടിയിരുന്നു.
വിദേശികളും സ്വദേശികളും അടങ്ങുന്ന സംഘമായിരുന്നു ഇതില്‍ പ്രധാനികള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പലഭാഗങ്ങളിലും ചില പിടിച്ചുപറി സംഘങ്ങള്‍ വിലസുന്നു.
ബിസിനസുകാരെയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെയും കള്ളന്മാർക്ക് ഒറ്റിക്കൊടുക്കുന്നവരിൽ ബംഗാളികളും മലയാളികളും മുന്നിൽ. ഇവരുടെ ഓരോ നീക്കങ്ങളും സാമ്പത്തിക ഇടപാടുകൾ കൃത്യമായി മനസ്സിലാക്കിയും കള്ളന്മാർക്ക് കൃത്യമായി സ്ഥലവും മറ്റു വിവരങ്ങളും നല്‍കിയുമാണ്.
കരുതലോടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി സൂക്ഷിച്ച് നടത്തുക. നിങ്ങൾ സൂക്ഷിക്കുക കൂടെ സഹകരിക്കുന്ന ആൾക്കാരില്‍ ചിലർ പണത്തിന് വേണ്ടി നിങ്ങളെ ഒറ്റു കൊടുക്കും.
വീണ്ടും പോലീസ് ആസ്ഥാനത്തും ഗവര്‍ണര്‍ ഓഫീസിലും പരാതി നല്‍കുവാന്‍ പോകുകയാണ് റാഫി പാങ്ങോട്. ഇരകളായിട്ടുള്ള വ്യക്തികള്‍ എത്രയും പെട്ടെന്ന് കേസ് വിവരങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാനുമായ റാഫി പാങ്ങോടിനെ അറിയിക്കേണ്ടതാണ് .
താഴെക്കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക: 0502825831