തിരുവല്ല കുന്നന്താനം സ്വദേശി റോയ് വർഗീസ് കുവൈറ്റിൽ നിര്യാതനായി

സംസ്ക്കാരം കുന്നന്താനം വള്ളമല സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ  പിന്നീട്‌ നടക്കും. ഭൗതിക ശരീരം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

New Update
Untitledheliroy varghese

കുവൈറ്റ്‌: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) നിര്യാതനായി. കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.

Advertisment

മൊഹമ്മദ്‌ നാസർ അൽ സയർ (ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു.

ഭാര്യ: ലീനാ റോയ്‌ കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്‌. മക്കൾ: അലോണ റോയ്‌, ഏബൽ റോയ്‌. കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്.

സംസ്ക്കാരം കുന്നന്താനം വള്ളമല സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ  പിന്നീട്‌ നടക്കും. ഭൗതിക ശരീരം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.