/sathyam/media/media_files/TtOduCLzrGixTRrKo6KF.jpg)
ദമ്മാം: വിശ്വാസികൾക്ക് വിരുന്നൊരുക്കിയ പരിശുദ്ധ റമദാൻ മാസത്തിൽ അവതീർണ്ണമായ വിശുദ്ധ ഖുർആൻ ആഴത്തിൽ അടുത്തറിയാനായി ഖുർആൻ പഠനവും പാരായണവും മുഖ്യലക്ഷ്യമാക്കി ആർ എസ് സി അൽഖോബാർ സോൺ ഏഴാമത് എഡിഷൻ തർതീലും വിപുലമായ ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.
അൽ ഖോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന സോൺ തർതീൽ കലാലയം സെക്രട്ടറി ഷമാലുദ്ധീൻ തെരുവത്തിന്റെ അധ്യക്ഷതയിൽ ഐ സി എഫ് പ്രൊവിൻസ് അഡ്മിൻ പ്രസിഡന്റ് ഉബൈദുല്ല അഹ്സനി ഉദ്ഘാടനം ചെയ്തു.
സോൺ ചെയർമാൻ ഉസ്മാൻ കല്ലായിയുടെ ആമുഖത്തോടെ ആരംഭിച്ച പരിപാടിയിൽ വ്യത്യസ്തമായ ഖുർആൻ പാരായണ രീതികളെ പരിചയപ്പെടുത്തുന്ന സ്പിരിച്വൽ റെസിറ്റേഷൻ സെഷൻ ജമാലുദ്ധീൻ ബുഖാരി തൃക്കരിപ്പൂരും, ഖുർആൻ സെമിനാർ പ്രഭാഷണം ഇർഷാദ് അലി ബുഖാരി നീലഗിരിയും അവതരിപ്പിച്ചു.
പിഴവില്ലാത്ത പാരായണ രീതികളെ സദസ്സിന് പകർന്നു നൽകുന്ന സോൾ ഓഫ് ഖുർആൻ എന്ന സെഷൻ ഖലീഫ ഹാഷിമി ആലപ്പുഴയും *തർതീൽ സന്ദേശം ആർ എസ് സി സൗദി ഈസ്റ്റ് നാഷനൽ മീഡിയ ക്ലസ്റ്റർ അംഗം സഹദ് കണ്ണപുരവും നിർവഹിച്ചു. ദർവേശ് നസീർ, അഹമ്മദ് ഹാരിസ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം തിലാവത്തും ഖുർആൻ സ്റ്റോറിയും പങ്ക് വെച്ചു.
ആർ എസ് സി മുൻ നാഷനൽ ചെയർമാൻ നൂറുദ്ധീൻ സഖാഫി, ആർ എസ് സി നാഷനൽ നേതാക്കളായ അനസ് വിളയൂർ, ജവാദ് മാവൂർ എന്നിവർ സംബന്ധിച്ചു. ആർ എസ് സി സോൺ സംഘടനാ സെക്രട്ടറി ജലീൽ കൊടിഞ്ഞി സ്വാഗതവും ഷമീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.