/sathyam/media/media_files/rEuvpicvEPf687sLoQSo.jpg)
ദമ്മാം: പ്രവാസി മലയാളികൾക്കിടയിൽ മുപ്പത് വർഷമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവർത്തനം ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഭാഗമായി മലേഷ്യയിൽ പുതിയ ഘടകം രൂപവത്കരിച്ചു.
പുലാവു ബെസാറിൽ വെച്ച് നടന്ന യൂത്ത് കൺവീനിൽ സയ്യിദ് അസീസ് അൽ ഹൈദ്രൂസി എരുമാട് അധ്യക്ഷതയിൽ ഐ സി എഫ് മലേഷ്യ ജനറൽ സെക്രട്ടറി മക്ബൂൽ സഖാഫി വയനാട് ഉദ്ഘാടനം ചെയ്തു.
രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ആർ എസ് സി മലേഷ്യ നാഷനൽ ഭാരവാഹികൾ: സയ്യിദ് അഹ്‌മദ് ദിൽഷാദ് അദനി കടലുണ്ടി (ചെയർ.), മുസ്തഫ അദനി കുറ്റാളൂർ(ജന. സെക്രട്ടറി), മുഹമ്മദ് ഉവൈസ് ശാമിൽ ഇർഫാനി ഓച്ചിറ(എക്സിക്യൂട്ടീവ് സെക്രട്ടറി), സയ്യിദ് റാഷിദ് നഈമി അൽ ബുഖാരി കക്കാട്(ഓർഗനൈസിംഗ് സെക്രട്ടറി.), അബ്ദുൽ റസാഖ് ചൊറുക്കല തളിപ്പറമ്പ(ഫിനാൻസ് സെക്രട്ടറി), മുഹമ്മദ് ശരീഫ് സി ആലിൻകീഴിൽ(മീഡിയ സെക്രട്ടറി), മുഹമ്മദ് അബ്ദു നാഫി ഹാഷിമി വളാഞ്ചേരി(കലാലയം സെക്രട്ടറി), മുഹമ്മദ് അബ്ദുൽ മാജിദ് കൂടല്ലൂർ(വിസ്‌ഡം സെക്രട്ടറി) ഐ സി എഫ് മലേഷ്യ സംഘടന പ്രസിഡന്റ് നൗഫൽ അസ്ലമി, അഷ്‌റഫ് സഖാഫി എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us