കുവൈറ്റിലെ റുമൈതിയയില്‍ സ്വദേശി യുവതി കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

സമീപ വര്‍ഷങ്ങളില്‍ റുമൈതിയയില്‍ ഇത്തരം കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. 2021-ല്‍ 40 കാരനായ ഇന്ത്യന്‍ പ്രവാസി 30 കാരിയായ പ്രവാസി യുവതിയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

New Update
kuwait police.jpg

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശി യുവതി കൊല്ലപ്പെട്ടു. കുവൈറ്റിലെ റസിഡന്‍ഷ്യല്‍ ഏരിയയായ റുമൈതിയയിലാണ് സംഭവം. കുവൈറ്റ് പൗരന്റെ മര്‍ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കൊലപാതകത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് പിടികൂടി.

Advertisment

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

സമീപ വര്‍ഷങ്ങളില്‍ റുമൈതിയയില്‍ ഇത്തരം കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. 2021-ല്‍ 40 കാരനായ ഇന്ത്യന്‍ പ്രവാസി 30 കാരിയായ പ്രവാസി യുവതിയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

കൂടാതെ, 2024 മാര്‍ച്ചില്‍ റുമൈതിയയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഈജിപ്ഷ്യന്‍ പ്രവാസിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Advertisment