കുവൈത്ത്: കുവൈത്തിൽ വയോജനങ്ങളുടെ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ളേറ്റും പാർക്കിംഗ് പെർമിറ്റും നൽകുന്നതിന് സാഹൽ ആപ്പ് വഴി പുതിയ സേവനം പ്രഖ്യാപിച്ച് സാമൂഹികകാര്യ മന്ത്രാലയം.
പാർക്കിംഗ് പെർമിറ്റുകളുടെ വിതരണം വേഗത്തിലും ലളിതവുമായ രീതിയിലും നടപ്പിലാക്കാനുമാണ് പുതിയ സേവനം വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
സാഹൽ ആപ്പ് വഴി ഉപയോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും പുതിയ സേവനം അനുവദിക്കുന്നു.
അപേക്ഷകളിൽ നടപടി പൂർത്തിയാകുന്നത് വരെ അവയുടെ നില പിന്തുടരുവാനും ഈ സേവനം വഴി സാധിക്കും.
അപേക്ഷകർ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുവൈത്തി പൗരന്മാരായിരിക്കണം എന്നതാണ് ഇതിനായുള്ള പ്രധാന വ്യവസ്ഥ.