New Update
/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈത്ത്: കുവൈത്തിൽ നവജാത ശിശുക്കളുടെ ജനന രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും ഇനി 'സാഹൽ' ആപ്പ് മുഖേന നടത്താൻ കഴിയും. 'ന്യൂബോൺ ജേർണി' എന്ന പേരിലാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.
Advertisment
ജനന രജിസ്ട്രേഷനോടൊപ്പം, കുഞ്ഞിന്റെ പേര് ചേർക്കൽ, സിവിൽ നമ്പർ അനുവദിക്കൽ, ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, സിവിൽ ഐഡിക്ക് അപേക്ഷ സമർപ്പിക്കൽ തുടങ്ങിയ ഏഴോളം സേവനങ്ങൾ സർക്കാർ കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലാതെ ആപ്പ് വഴിയാകും ലഭ്യമാവുക.
അടുത്ത ഘട്ടത്തിൽ, നവജാതശിശുക്കളുടെ പാസ്‌പോർട്ട് അനുവദിക്കൽ, വാക്സിനേഷനുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് അപ്പോയിന്റ്മെന്റ് അറിയിപ്പുകൾ എന്നിവയും ഈ സംവിധാനത്തിലൂടെ ഉൾപ്പെടുത്താനാണ് സർക്കാർ പദ്ധതി.