കുവൈത്ത്: കുവൈത്തിന്റെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കാൻ തയ്യാറെടുക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
നിലവിൽ അറബിക് ഭാഷയിൽ മാത്രമാണ് ആപ്ലിക്കേഷൻ ലഭ്യമാകുന്നത്. ഇത് മൂലം പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു നീക്കമെന്ന് ആപ്പിൻ്റെ ഔദ്യോഗിക വക്താവ് യൂസഫ് അൽ കാസിമിനെ ഉദ്ധരിച്ചു പത്രം റിപ്പോർട്ട് ചെയ്തു.
ആപ്ലിക്കേഷൻ വഴിയുള്ള ഇ- സേവനങ്ങൾ പ്രവാസികൾക്കും എളുപ്പത്തിൽ ലഭിക്കുന്നതിന് അവസരം ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു