ജിദ്ദയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം താമരശ്ശേരി സ്വദേശി മലയാളി മരണപ്പെട്ടു

വൈകുന്നേരം ഡ്യുട്ടി കഴിഞ്ഞു സഹവാസികൾ റൂമിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്.   ഹൃദയാഘാതമാണ്  മരണ കാരണമെന്നാണ്  അറിയിച്ചിട്ടുള്ളത്.

New Update
sajid Untitledrn

ജിദ്ദ: ജോലി കഴിഞ്ഞു താമസ സ്ഥലത്ത് വിശ്രമിക്കവേ മലയാളി മരണപ്പെട്ടു.  കോഴിക്കോട്, താമരശ്ശേരി, ഉണ്ണികുളം തുമ്പോണ സ്വദേശിയും മുഹമ്മദ് ഷാ - ഖദീജ ദമ്പതികളുടെ മകനുമായ കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49  വയസ്സ്‌) ആണ് മരിച്ചത്.

Advertisment

ഭാര്യ:  ശുഹാദ.   മക്കൾ:  റിസീൻ, ഹസ, ഹിന. 

 ജിദ്ദയിലെ ബസാത്തീൻ  ഏരിയയിലുള്ള സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്ന സാജിദ് ഷാ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ ശേഷം താമസ സ്ഥലത്ത് എത്തി വിശ്രമിച്ചു കൊണ്ടിരിക്കെയാണ് അന്ത്യശ്വാസം വലിച്ചത്.  അന്നേരം റൂമിൽ മറ്റുള്ളവർ ആരും ഉണ്ടായിരുന്നില്ല.

വൈകുന്നേരം ഡ്യുട്ടി കഴിഞ്ഞു സഹവാസികൾ റൂമിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്.   ഹൃദയാഘാതമാണ്  മരണ കാരണമെന്നാണ്  അറിയിച്ചിട്ടുള്ളത്.

കെ എം സി സി വെൽഫെയർ പ്രവർത്തകർ,  കുടുംബക്കാർ ഉൾപ്പെടയുള്ള നാട്ടുകാർ എന്നിവർ സൂപ്പർമാർക്കറ്റ് മാനേജ്‍മെന്റിന്  ഒപ്പം അനന്തര നടപടികളുമായി രംഗത്തുണ്ട്.

Advertisment