സൽമിയ ഓൾഡ് സൂക്ക് രാത്രിയിൽ സജീവമാകുന്നു; പഴയ പ്രതാപം വീണ്ടെടുത്ത് കച്ചവടവീഥി

ഒരു കാലത്ത് സൽമിയയുടെ വാണിജ്യ കേന്ദ്രമായിരുന്ന ഓൾഡ് സൂക്ക്, ഇപ്പോൾ അതിന്റെ പ്രസക്തി വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

New Update
Untitledtrmppp

കുവൈറ്റ്: ആധുനിക ഷോപ്പിംഗ് മാളുകൾ വാതിലടയ്ക്കുമ്പോൾ, സൽമിയയുടെ ഹൃദയഭാഗത്തുള്ള ഓൾഡ് സൂക്ക് പകൽ വെളിച്ചത്തിലെ നിശ്ശബ്ദത വെടിഞ്ഞ് ഉണരുന്നു.


Advertisment

വൈകുന്നേരത്തോടെ സജീവമാകുന്ന ഈ പുരാതന കച്ചവടവീഥി, രാത്രി ഏറെ വൈകിയും അതിന്റെ തനതായ ഊർജ്ജസ്വലത നിലനിർത്തുന്നു. പഴമയുടെ പ്രതാപവും പുതിയ കാലത്തിൻ്റെ ആവേശവും സമന്വയിക്കുന്ന ഈ തെരുവ്, കുവൈറ്റിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഒത്തുചേരൽ കേന്ദ്രമായി മാറുകയാണ്.


ഒരു കാലത്ത് സൽമിയയുടെ വാണിജ്യ കേന്ദ്രമായിരുന്ന ഓൾഡ് സൂക്ക്, ഇപ്പോൾ അതിന്റെ പ്രസക്തി വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. വിവിധ രാജ്യക്കാരായ കച്ചവടക്കാരും ഉപഭോക്താക്കളും ഒത്തുചേരുന്ന ഈ ഇടുങ്ങിയ പാതകളിൽ, സുഗന്ധദ്രവ്യങ്ങളുടെയും, തനത് ആഹാരങ്ങളുടെയും, തുണിത്തരങ്ങളുടെയും ഗന്ധം നിറഞ്ഞുനിൽക്കുന്നു.

പുത്തൻ ഫാഷൻ ട്രെൻഡുകളെ പിന്തുടരുന്ന വസ്ത്രശാലകൾ മുതൽ, പരമ്പരാഗതമായ സ്വർണ്ണാഭരണങ്ങൾ വിൽക്കുന്ന കടകൾ വരെ ഇവിടെയുണ്ട്. വിലപേശലിൻ്റെ ശബ്ദവും, സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും കൂട്ടച്ചിരികളും ഈ രാത്രികളെ കൂടുതൽ വർണ്ണാഭമാക്കുന്നു.

Untitledtrmppp

ലോകത്തിലെ എല്ലാത്തരം ഭക്ഷണങ്ങളും ലഭിക്കുന്ന സ്ട്രീറ്റ് ഫുഡ്‌ കോൺസ്പറ്റുകൾ കുവൈത്തിൽ വിരളമാണ് ഇവിടെ നേരം പുലരും അത് ആസ്വാധിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. 


സമീപത്ത് പുതുതായി വരുന്ന ഷോപ്പിംഗ് കോംപ്ലക്സുകളിൽ നിന്നും വ്യത്യസ്തമായി, ഓൾഡ് സൂക്ക് ഒരു വാണിജ്യകേന്ദ്രമെന്നതിലുപരി, സൽമിയയുടെ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും നേർക്കാഴ്ച നൽകുന്നു.


ഇത് വെറുമൊരു കച്ചവടസ്ഥലം എന്നതിനപ്പുറം, ആളുകൾ ഒത്തുചേരാനും വിശ്രമിക്കാനും സാമൂഹ്യബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള ഇടമായി മാറുന്നു. നഗരം ഉറങ്ങുമ്പോൾ, സൽമിയ ഓൾഡ് സൂക്ക് അതിന്റെ ഹൃദയമിടിപ്പ് നിലനിർത്തിക്കൊണ്ട് ജാഗ്രതയോടെ ഉണർന്നിരിക്കുന്നു.

Advertisment