/sathyam/media/media_files/GugvIPTdGfNRMdOObW8z.jpg)
ജിദ്ദ: വിവാഹ പൂർവ, തൊഴിൽ ആരോഗ്യ പരിശോധനകളിൽ ഹൈപ്പറ്റിറ്റിസ് രോഗവും ഉൾപ്പെടുത്തി. ഇത് പ്രകാരം പരിശോധനയിൽ ഹൈപ്പറ്റിറ്റിസ് രോഗം കണ്ടെത്തിയാൽ അത് പൂർണമായി സുഖപ്പെടുന്നത് വരെ വിവാഹം സംബന്ധിച്ച നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തി.
ഹൈപ്പറ്റിറ്റിസ് ബാധിച്ച തൊഴിലാളികൾ വീണ്ടും ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് രോഗം പൂർണമായി സുഖപ്പെടണമെന്ന നിബന്ധനയും നടപ്പാക്കി.
ഹൈപ്പറ്റിറ്റിസ് രോഗ പരിശോധനകളും നിർണയത്തിലും രോഗ വ്യാപനം തടയുന്ന കാര്യത്തിലും രോഗത്തിന് വിദഗ്ധ ചികിത്സ ഏർപ്പെടുത്തുന്നതിലും സൗദി അറേബ്യ വളരെ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സ്വദേശികളും വിദേശികളുമായ മൊത്തം 1.6 കോടി പേർക്ക് ഇതിനകം ഹൈപ്പറ്റിറ്റിസ് പരിശോധന നടത്തിയതായും രോഗം കണ്ടെത്തിയവരിൽ 95 ശതമാനം പേരും പൂർണ സുഖം കൈവരിച്ചെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
രോഗ നിർണായ, പരിശോധന കേന്ദ്രങ്ങളിൽ രോഗം പകരുന്നത് തടയാൻ വലിയ ക്രമീകരണങ്ങളാണ് സൗദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ളത്.
വിദേശി തൊഴിലാളികൾ ജോലിക്കായി ആദ്യം എത്തുമ്പോഴും അവധി കഴിഞ്ഞു തിരിച്ചെത്തുമ്പോഴും ഹൈപ്പറ്റിറ്റിസ് അണുബാധ സംബന്ധിച്ച് കർശനമായ പരിശോധനകളാണ് നിലവിലുള്ളത്.