സൗദി ജയിലില്‍ കിടക്കുന്ന അബ്ദുല്‍ റഹീം നിയമസഹായ കമ്മറ്റി പൊതുയോഗം വിളിച്ചുചേര്‍ത്തു: ഉടന്‍ മോചനം പ്രതീക്ഷിക്കാം

മരിച്ചുപോയ സൗദി ബാലന്റെ കുടുംബത്തിന് റഹീം മോചന സമിതിയും കുടുംബവും ചേര്‍ന്ന് പിരിച്ച പണം ഇന്ത്യന്‍ എംബസി വഴി കൈമാറുകയാണ് ചെയ്തത്. 

New Update
rahim Untitledtru

റിയാദ്:  സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഉടന്‍ മോചിതനാകുമെന്ന് റഹീം മോചനസമിതി ഭാരവാഹികള്‍ അറിയിച്ചു. 

Advertisment

കേരളക്കരയില്‍ ഏറ്റവും വലിയ രീതിയില്‍ ശ്രദ്ധ നേടിയ വിഷയമായിരുന്നു ഇത്. റഹീമിനെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ഭീമമായ തുക കണ്ടെത്തുന്നതിന് വേണ്ടി നിരവധി പേരാണ് രംഗത്തിറങ്ങിയത്.

മരിച്ചുപോയ സൗദി ബാലന്റെ കുടുംബത്തിന് റഹീം മോചന സമിതിയും കുടുംബവും ചേര്‍ന്ന് പിരിച്ച പണം ഇന്ത്യന്‍ എംബസി വഴി കൈമാറുകയാണ് ചെയ്തത്. 

ദിയാ പണം ഏറ്റുവാങ്ങിയശേഷം ശിക്ഷാനടപടി റദ്ദാക്കുകയും ചെയ്തു. മലയാളി സമൂഹത്തിന്റെ ഇടയില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു വിഷയമായതു കൊണ്ട് റഹീമിന്റെ മോചനം വലിയ പ്രതീക്ഷയോടുകൂടിയാണ് മലയാളി സമൂഹം നോക്കി കാണുന്നത്. 

കഴിഞ്ഞദിവസം കൂടിയ റഹീം മോചന സമിതി യോഗത്തില്‍ സംഘടന ഭാരവാഹികള്‍ കൃത്യമായ കണക്കുകള്‍ ബോധ്യപ്പെടുത്തുകയും ഇതുവരെ നടന്ന വിഷയങ്ങളെക്കുറിച്ച് മീഡിയയ്ക്ക് മുന്നിലും ഭാരവാഹികള്‍ക്കു മുന്നിലും കൃത്യമായി അവതരിപ്പിച്ചു. 

യോഗത്തില്‍ മോചന സമിതി ചെയര്‍മാന്‍ സിപി മുസ്തഫ, അബ്ദുല്ല വല്ലാന്‍ ചിറ, ഷെബിന്‍ ഇഖ്ബാല്‍, മുനീര്‍ പാഴൂര്‍, സിദ്ദീഖു തൂവൂര്‍,  സുരേന്ദ്രന്‍, മറ്റു ഭാരവാഹികളും മീഡിയക്കാരും പങ്കെടുത്തു

Advertisment