/sathyam/media/media_files/Xkfhjh2dQY8sHUEAhHJd.jpg)
റിയാദ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും, സ്പീക്കറും, എം പിയും, ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു.
സ്റ്റുഡന്റ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടനയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ വക്കം പുരുഷോത്തമൻ മികച്ച അഭിഭാഷകനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വക്കം, സി.അച്ചുതമേനോൻ, ഇ കെ നായനാർ, ഉമ്മൻ ചാണ്ടി എന്നിവർ നയിച്ച മന്ത്രിസഭകളിൽ അംഗമായിരുന്നു.
രണ്ട് തവണ ലോക് സഭയിലേക്കും അഞ്ചു തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമന്‍ രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു. മിസോറാം ഗവര്‍ണറും, ആന്‍ഡ്മാൻ നിക്കോബാര്‍ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവര്‍ണറായും ചുമതലയും വഹിച്ചിട്ടുണ്ട്. വഹിച്ച പദവികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു വക്കം പുരുഷോത്തമൻ എന്ന് കേളി സെക്രട്ടറിയേറ്റും, കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്തമായി ഇറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us