/sathyam/media/media_files/0mzvMC7ZweYwy3rKTCHl.jpg)
ജിദ്ദ: റിയാദിൽ നിന്ന് മൂന്നാഴ്ചകൾക്ക് മുമ്പ് കാണാതായ കന്യാകുർമാരി സ്വദേശിയുടെ മൃതദേഹം റിയാദിലെ ആശുപത്രി മോർച്ചറിയിൽ. യെ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ സൗദിയിലെ നജ്‌റാൻ നഗരത്തിൽ ജോലി ചെയ്യുന്ന കന്യാകുമാരി, അരുമനൈ, തെറ്റി വിളൈ, മറുതര, വിലാഗം സ്വദേശി ജോൺ സേവിയന്റെ (43) മൃതദേഹമാണ് റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിൽ ഉള്ളതായി സ്ഥിരീകരിച്ചത്.
അമ്മ: സുമതി. ഭാര്യ: ശ്രീകുമാരി. മക്കള്‍: താജില്‍, തര്‍ഷിന്‍ ജെന.
ഒരു വർഷമായി നജ്‌റാനിൽ ജോലി ചെയ്തു വന്നിരുന്ന ജോൺ സേവിയർ കഴിഞ്ഞ ജൂലൈ 25ന് റിയാദിലെ സാപ്‌റ്റ്കൊ ബസ്സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു ജോണ് സേവിയർ. പിന്നീട് നാട്ടിലെ കുടുംബാംഗങ്ങൾക്കും സൗദിയിലെ സുഹൃത്തുക്കൾക്കും ബന്ധം നഷ്ട്ടപ്പെടുകയായിരുന്നു.
ബസ്റ്റാൻഡ് ഏരിയയിലെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ഇന്ത്യക്കാരന്റെ മൃതദേഹം സംബന്ധിച്ച അറിയിപ്പ് ഇന്ത്യന്‍ എംബസിക്ക് ലഭിക്കുകയും തുടർന്ന്, സാമൂഹ്യ പ്രവർത്തകനായ സിദ്ദീഖ് തുവ്വൂര്‍ മോര്‍ച്ചറിയിലെത്തി ആളെ തിരിച്ചറിയുകയുമായിരുന്നു. പോലീസ് രേഖ പ്രകാരം ജൂലൈ 29 നാണ് ജോണ് സേവിയർ മരിച്ചത്. ബസ്റ്റാൻഡിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് രേഖ പറയുന്നു.
അനന്തര നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ പുരോഗമിക്കുന്നു. മൃതദേഹം വിട്ടുകിട്ടിയാൽ നാട്ടിലെത്തിക്കുമെന്നും ഇവർ അറിയിച്ചു. ഒരു സുഹൃത്തിനെ കാണാൻ റിയാദിലെത്തിയ ജോണിനെ സുഹൃത്ത് ചതിക്കുകയും അതിന്റെ മാനസികാഘാതത്തിൽ അപ്രത്യക്ഷനായതാവും എന്നായിരുന്നു ആദ്യമുണ്ടായ നിഗമനം.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജോൺ സുഹൃത്ത് തന്നെ പറഞ്ഞതനുസരിച്ചായിരുന്നു സഹായം പ്രതീക്ഷിച്ച് റിയാദിലെത്തിയിരുന്നത്. എന്നാൽ, റിയാദില്‍ എത്തിയ ശേഷം സുഹൃത്തിനെ ബന്ധപ്പെടുവാന്‍ ശ്രമിച്ചപ്പോള്‍ അയാൾ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നത്രെ. റിയാദിലെ സുഹൃത്ത് ചതിച്ചെന്ന് ജോൺ നാട്ടിലെ മകനെ വിളിച്ച് അറിയിച്ചെന്ന് കുടുംബം പറഞ്ഞതായി സാമൂഹ്യ പ്രവർത്തകർ വിവരിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ ജോണിനെ കുറിച്ച് വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയാദിലെ ചിലയിടങ്ങളിൽ സാമൂഹ്യ പ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും നിഷ്ഫലമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us