കിഴിശ്ശേരി സ്വദേശിയായ ഉംറ തീർത്ഥാടകൻ മരണപ്പെട്ടു; മക്കയിൽ ഖബറടക്കി

കിഴിശ്ശേരി സ്വദേശിയായ ഉംറ തീർത്ഥാടകൻ മരണപ്പെട്ടു; മക്കയിൽ ഖബറടക്കി

New Update
saudi

ജിദ്ദ: മക്കയിൽ  വ്യാഴാഴ്ച  മലയാളി തീർത്ഥാടകൻ മരണപ്പെട്ടു. ഉംറ  നിർവഹിക്കാനെത്തിയ  മലപ്പുറം, കിഴിശേരി, പുളിയക്കോട്, ആക്കപ്പറമ്പ് സ്വദേശി തൊട്ടുംപീടിക  ഉമ്മർ  (72)  ആണ്  മരിച്ചത്. 

Advertisment

ഭാര്യ:  റുഖിയ.

മസ്ജിദുൽ ഹറമിൽ  നടന്ന  മയ്യിത്ത് നിസ്കാരത്തിന് ശേഷം മക്കയിലെ ശറാഇയ  മഖ്ബറയിൽ ഖബറടക്കി.

ഹൃദയാഘാതം ആണ് മരണകാരണം. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയായിരുന്നു  അന്ത്യം. മസ്ജിദ് അൽഹറമിന്  സമീപമുള്ള  താമസ സ്ഥലത്ത് വെച്ചായിരുന്നു  ഹൃദയാഘാതം.   ഉടൻ മരണം സംഭവിക്കുകയും ചെയ്തു.  മകനും പേരമകനുമൊപ്പമായിരുന്നു  ഉമ്മർ ഉംറയ്ക്ക് എത്തിയത്.

Advertisment