/sathyam/media/media_files/uEGXxICTBeMJiklEb68I.jpg)
ജിദ്ദ: റഷ്യ - ഉക്രൈൻ യുദ്ധം അനന്തമായി തുടരവേ അതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾക്ക് സൗദി അറേബ്യ ആതിഥ്യം വഹിക്കുന്നു. ആഗസ്റ്റ് 5. 6 തീയതികളിൽ ജിദ്ദയിൽ വെച്ച് ചേരാനിരിക്കുന്ന സംഭാഷണങ്ങളിൽ മുപ്പത് രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യ, ബ്രസീൽ,പ്രധാന വികസ്വര രാജ്യങ്ങൾ എന്നിവയാണ് ഉക്രയിനും യൂറോപ്യൻ രാജ്യങ്ങൾക്കും പുറമെ സംഭാഷങ്ങളിൽ പങ്കാളികളാവുക. അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേർണൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യങ്ങൾ.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ രാജകുമാരൻ ഉക്രൈൻ തലസ്ഥാനം സന്ദർശിച്ചിരുന്നു. അന്ന് ഉക്രൈൻ പ്രസിഡണ്ട് ആയിരുന്നു സൗദി വിദേശകാര്യ മന്ത്രിയെ എതിരേറ്റത്. റഷ്യ - ഉക്രൈൻ യുദ്ധം രാഷ്ട്രീയ വഴികളിലൂടെ അവസാനിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ കാല്വെപ്പുകളും എടുക്കുമെന്നും യുദ്ധം മൂലം ഉണ്ടാകുന്ന മാനുഷിക പ്രതിസന്ധികൾക്ക് ആശ്വാസകരമാകുന്ന നടപടികൾക്ക് തയാറാണെന്നും സൗദി അറേബ്യ അന്ന് പ്രഖ്യാപിച്ചിരുന്നു.
ഇയ്യിടെ റഷ്യയും ജി സി സി രാജ്യങ്ങളും തമ്മിൽ സൗദിയിൽ നടന്ന ഉച്ചകോടിയിലൂടെ റഷ്യയുമായി സൗദി ശക്തിപ്പെടുത്തി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ സൗദിയുടെ ആതിഥ്യത്തിൽ നടക്കാനിരിക്കുന്ന ഉക്രൈൻ സംഭാഷണം യുദ്ദം അവസാനിപ്പിക്കുന്നതിന് ചെറുതല്ലാത്ത പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us