/sathyam/media/media_files/vpdlv0fOlXGSw69yICEL.jpg)
ജിദ്ദ: മര്‍കസ് ജിദ്ദ കമ്മിറ്റി റബീഉല്‍ അവ്വലില്‍ നടത്തി വരുന്ന സമൂഹ മദീന സിയാറ-2023, ഇത്തവണ സെപ്റ്റംബര്‍ -28ന്. സിയാറ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി.
ജിദ്ദയിലെ 11 സര്‍ക്കിള്‍ കമ്മിറ്റികള്‍ക്ക് കീഴിലായി നാല്‍പത് ബസുകളില്‍ രണ്ടായിരത്തോളം വിശ്വാസികളാണ് ഇത്തവണ സമൂഹ മദീന സിയാറയുടെ ഭാഗമാകുന്നത്. സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഗഫൂര്‍ വാഴക്കാട്, അബ്ദു റഊഫ് പൂനൂര്‍, അഷ്‌റഫ് കൊടിയത്തൂര്‍, ബാവ ഹാജി തുടങ്ങിയവര്‍ മുഖ്യ രക്ഷാധികാരികളായ 101 അംഗ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മറ്റു സമിതി അംഗങ്ങള്‍: അബ്ദു നാസര്‍ അന്‍വരി(ചെയര്‍മാന്‍), മുജീബ് എ ആര്‍ നഗര്‍ (ജനറല്‍ കണ്‍വീനര്‍), ഗഫൂര്‍ പൊന്നാട് (ഫിനാന്‍സ്), മൊയ്ദീന്‍ കുട്ടി സഖാഫി(അമീര്‍ കോര്‍ഡിനേഷന്‍), ഉമൈര്‍ വയനാട്(അഡ്മിനിസ്‌ട്രേഷന്‍), മൂസ സഖാഫി (ഫുഡ്&താമസം), ബഷീര്‍ തൃപ്രയാര്‍ (മീഡിയ& പബ്ലിസിറ്റി), അബൂ മിസ്ബാഹ് (ട്രാന്‍സ്‌പോര്‍ട്ട്), കുഞ്ഞാണി(വോളന്റിയര്‍), താജുദ്ദീന്‍ നിസാമി(പ്രോഗ്രാം കോര്‍ഡിനേറ്റര്‍).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us