/sathyam/media/media_files/2024/10/19/Z0EOn8sXAXDEjGrONJKh.jpg)
റിയാദ്: സൗദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് ഡിസംബറോടെ സൗദി അറേബ്യയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ പ്രഖ്യാപനം വന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തിവച്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ഹജ്ജിനും ഉംറക്കുമായി എത്തുന്നവര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും. സൗദി എയര്‍ലൈന്‍സ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രഖ്യാപനം.
എയര്‍പോര്‍ട്ട് കമ്മറ്റി ചെയര്‍മാന്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം അറിയിച്ചത്. ഡിസംബര്‍ മാസം ആദ്യവാരത്തില്‍ റിയാദിലേക്കുള്ള സര്‍വീസ് ആണ് ആദ്യം തുടങ്ങുന്നത്.
സൗദി എയര്‍ലൈന്‍സിന്റെ ഇന്ത്യയിലെ മേല്‍നോട്ട ചാര്‍ജ്ജുള്ള റീജനല്‍ ഓപ്പറേഷന്‍ മാനേജര്‍ ആദില്‍ മാജിദ് ഈ കാര്യം അറിയിച്ചത്. ഇതിനോടൊപ്പം ജിദ്ദയിലേക്കുള്ള സര്‍വീസും ആരംഭിക്കുമെന്നും അറിയിച്ചു.
സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും മലബാര്‍ മേഖലയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും സര്‍വ്വീസ് കൂടുതല്‍ അനുഗ്രഹമായിരിക്കും.