/sathyam/media/media_files/2025/02/13/CCdukeMAnzc8643WGQVw.jpeg)
സൗദി അറേബ്യ: മിനി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട സ്ഥാപനങ്ങളിലും വിദേശികള്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളും മുറുക്കാന്‍, തമ്പാക്ക്, ഇലബീഡികള്‍, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില ഇലകളില്‍ നിര്‍മ്മിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി മുനിസിപ്പാലിറ്റിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് നിയമനടപടികള്‍ക്ക് മുന്നോട്ടുവന്നത്.
ലഹരിക്ക് തുല്യമായ ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്ളതായും ഏറ്റവും കൂടുതല്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇന്ത്യന്‍ തൊഴിലാളികളും യമനികള്‍ ഉള്‍പ്പെടെ മറ്റ് അറബ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടതിനെത്തുടര്‍ന്നതാണ് റെയ്ഡ് ചെയ്യുവാനും നിയമനടപടികള്‍ എടുക്കുവാനും മുനിസിപ്പാലിറ്റി പ്രത്യേക അനുമതി നല്‍കിയത്.
പുകയില ഉല്‍പ്പന്നങ്ങളും മുകളില്‍ കൊടുത്തിരിക്കുന്ന മറ്റു ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളെ എന്നെന്നേക്കുമായി അടയ്ക്കുന്നതിനും വന്‍ തുക പിഴയായി ഈടാക്കുന്നതിനും വില്‍പ്പന നടത്തുന്ന വിദേശികളെ നിയമം നടപടിയില്‍ കൂടി നാടുകടത്തുവാനും മാരകമായ ക്യാന്‍സര്‍ ഉള്‍പ്പെടെ ഇതില്‍ നിന്ന് ഉണ്ടാകുന്നതായി മുനിസിപ്പാലിറ്റിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.