Advertisment

ഗാസയിൽ വെടിനിർത്താതെ ഇസ്രയേലുമായി ബന്ധം സാധ്യമല്ലെന്നു സൗദി അറേബ്യ

New Update
bjbjbkbnk

സൗദി അറേബ്യ: ഇസ്രയേൽ ഗാസയിലെ ആക്രമണം അവസാനിപ്പിക്കാതെ ആ രാജ്യവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുക സാധ്യമല്ലെന്നു സൗദി അറേബ്യ അറിയിച്ചു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം എന്നതും സൗദിയുടെ ആവശ്യമാണ്.  

Advertisment

ഗാസയിൽ യുദ്ധവിരാമത്തിനുള്ള ഏറ്റവും പുതിയ ഫോർമുല ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിയതിന് പിന്നാലെയാണ് സൗദിയുടെ പ്രസ്താവന. പലസ്തീൻ ജനതയ്ക്കുള്ള പിന്തുണയിൽ യാതൊരു മാറ്റവുമില്ലെന്നും സൗദി വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. 

1967 അതിർത്തികൾ നിലനിർത്തി വേണം പലസ്തീൻ രാജ്യം സ്ഥാപിക്കുക. കിഴക്കൻ ജെറുസലേം തലസ്‌ഥാനമായിരിക്കണം. 

ഇസ്രയേൽ ഗാസയിൽ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കണം. 

സൗദി-ഇസ്രയേൽ ബന്ധങ്ങൾ സാധാരണ ഗതിയിലാക്കുന്ന കരാറിന് യുഎസ് ശ്രമിക്കയാണെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സൗദി സന്ദർശനത്തിന് മുൻപ് നാഷണൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി പറഞ്ഞിരുന്നു. ആ ചർച്ചകൾ ഫലപ്രദമായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

കിർബിയുടെ പ്രസ്താവന തള്ളുന്നതാണ് സൗദിയുടെ വിശദീകരണം. 

മിഡിൽ ഈസ്റ്റിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ബ്ലിങ്കൻ ബുധനാഴ്ച പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തി. ഗാസയിൽ ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു അബ്ബാസ് ആവശ്യപ്പെട്ടു. ഗാസയിലെ റഫയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിക്കെതിരെ അദ്ദേഹം താക്കീതു നൽകി. ഗാസ പലസ്തീന്റെ ഭാഗമാണ്, അത് നശിപ്പിക്കാൻ ഇസ്രയേലിനെ അനുവദിച്ചു കൂടാ. 

saudi arabia Gaza conflict
Advertisment