സൗദി അറേബ്യയുടെ കറന്‍സിയായ റിയാലിന് ഏകീകൃത ചിഹ്നമായി

സൗദി അറേബ്യയുടെ കറന്‍സിയായ റിയാലിന് ഏകീകൃത ചിഹ്നമായി.

New Update
SAUDIARBAI A

റിയാദ്: സൗദി അറേബ്യയുടെ കറന്‍സിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. ഇത് രാജ്യത്തിന്റെ ദേശീയ കറന്‍സിയുടെ ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുന്ന ഒരു നാഴികക്കല്ലായ തീരുമാനമാണ്. 

Advertisment

പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കുന്നതിന് നേതൃത്വം നല്‍കിയ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ഗവര്‍ണര്‍ അയ്മന്‍ അല്‍ സയാരി അഗാധമായ നന്ദി അറിയിച്ചു.



പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം ഉയര്‍ത്തിക്കാട്ടുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ വകുപ്പുകളുമായി സംയോജിച്ച് സാമ്പത്തിക, വാണിജ്യ ഇടപാടുകളില്‍ റിയാലിന്റെ ഔദ്യോഗിക ചിഹ്നം ക്രമേണ പ്രയോഗത്തില്‍ വരുത്തുമെന്ന് അല്‍സയാരി വ്യക്തമാക്കി.


ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരികമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള കറന്‍സികളില്‍, പ്രത്യേകിച്ച് ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ സൗദി റിയാലിനെ പ്രധാനമായി സ്ഥാപിക്കുന്നതിനുമാണ് ഔദ്യോഗിക ചിഹ്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.


സാംസ്‌കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ ചിഹ്നത്തിന്റെ വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഗവര്‍ണര്‍ നന്ദി അറിയിച്ചു.

Advertisment