/sathyam/media/media_files/ibTUiJTPygcviNpv2XNK.jpg)
ജിദ്ദ: സൗദി കേബിൾ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ് സി സി എം എസ് കെ യുടെ രണ്ടാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും അരങ്ങേറി.
മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപ്രകടനങ്ങളും വിനോദ മത്സരങ്ങളും ആവേശം പരത്തി. കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെയും വാർഷികാഘോഷ സംഗമത്തിൽ വെച്ച് തിരഞ്ഞെടുത്തു.
/sathyam/media/media_files/YaPyrM2U8lFlfdqnDrW4.jpg)
കൂട്ടായ്മയിലെ അംഗങ്ങളെ 4 ടീമുകളാക്കി ഫുട്ബോൾ, വടംവലി മുതലായ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. അതിഥി ഗായകരായെത്തിയ സിറാജ് നിലമ്പൂർ, യൂനുസ് താഴേക്കോട് തുടങ്ങിയവർ ഗാനവിരുന്നൊരുക്കിയ സംഗമത്തിൽ ക്യാമ്പ് ഫയറും തയ്യാറാക്കിയിരുന്നു.
പ്രസിഡണ്ട് കൂടാട്ട് സിറാജ് കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി റിയാസ് ബാബു പ്രവർത്തന-സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ബാബു ജസീൻ, വി.കെ. സുധീർ, ടി.പി.ഇക്‌ബാൽ, പി. ഇക്‌ബാൽ, സി.എച്ച്.അബ്ദുൽ ജലീൽ, പി.പി. സലാഹുദ്ദീൻ, കെ. നജീബ്, കെ.കെ. മുസ്തഫ, ജിസ്സാം തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
/sathyam/media/media_files/WsvrusMMMN3Kxne4nHZu.jpg)
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇവരാണ്: സിറാജ് (പ്രസിഡണ്ട്), റിയാസ് ബാബു (ജനറൽ സെക്രട്ടറി), ഷിജു ചാക്കോ (ട്രഷറർ) എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഫസൽ, ഹൈദർ, സകരിയ, അർഷദ്, നിഷാദ്, വി.ജലീൽ, ഇർഷാദ്, സമീർ, മുസാഫിർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us