/sathyam/media/media_files/2025/02/13/uqPYmJ2zjtlg56HwPnZQ.jpeg)
റിയാദ്: കഴിഞ്ഞ നവംബര്‍ 14ന് സൗദി അറേബ്യയില്‍ അല്‍ ഖസിം ഉനൈസയില്‍ ഫ്‌ലാറ്റിനുള്ളില്‍ മലയാളി ദമ്പതിമാര്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. മലയാളി ദമ്പതിമാരുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികളുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.
കൊല്ലം ചിതറ ഭരജനമഠം പത്മാവിലാസത്തില്‍ മണിയന്‍ ആചാരിയുടെ മകനാണ് ശരത്. ഭാര്യ കൊല്ലം മാന്തോപ്പില്‍ അക്ഷരനഗറില്‍ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥന്റെ മകള്‍ പ്രീതി( 32)എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങളാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലും ഇന്ത്യന്‍ എംബസിയുടെ ഇടപെടലും മൂലം രണ്ടര മാസങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോഡികള്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ എന്നത് ബോധ്യപ്പെട്ടതിനുശേഷം ആണ് നാട്ടിലേക്ക് ബോഡി അയക്കുന്നതിന് അനുമതി കൊടുത്തത്.