സൗദിയില്‍ ഓണ്‍ലൈന്‍ വഴി വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ പ്ലേറ്റ് ലേലം. ഇന്നും നാളെയും ഓണ്‍ലൈന്‍ ലേലം

സൗദിയില്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ പ്ലേറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരവസരം.    ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം വിളി സൗദി ട്രാഫിക് വിഭാഗം ഓണ്‍ലൈന്‍ ആയി നടത്തുന്നു. ഇന്നും  നാളെയുമായാണ് ഓണ്‍ലൈന്‍ ലേലം.

New Update
saudi car

ജിദ്ദ: സൗദിയില്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ പ്ലേറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരവസരം.    ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം വിളി സൗദി ട്രാഫിക് വിഭാഗം ഓണ്‍ലൈന്‍ ആയി നടത്തുന്നു. ഇന്നും  നാളെയുമായാണ് ഓണ്‍ലൈന്‍ ലേലം.

Advertisment

'അബ്ഷര്‍' പ്ലാറ്റ്ഫോം വഴിയാണ്  വിശിഷ്ട നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള  ഓണ്‍ലൈന്‍ ലേലം നടത്തുന്നത്.   ഇന്ന് (ബുധന്‍) തന്നെയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനവും  വന്നത്. ലേലം നാളെ (വ്യാഴം) സമാപിക്കും.

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാല് ലളിതമായ ഘട്ടങ്ങളാണ് പാലിക്കേണ്ടത്.


അബ്ഷറില്‍ ലോഗിന്‍ ചെയ്തുകൊണ്ട് ആരംഭിക്കുക, 'എന്റെ സേവനങ്ങള്‍' ടാബില്‍ നിന്ന് 'സേവനങ്ങള്‍'  തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'ട്രാഫിക്' തിരഞ്ഞെടുക്കുക. ഒടുവില്‍ 'ഇലക്ട്രോണിക് നമ്പര്‍ ലേല സേവനം' എന്നതും തിരഞ്ഞെടുക്കുക.     എല്ലാവര്‍ക്കും ഇലക്ട്രോണിക് ആയി ഇതില്‍ പങ്കെടുക്കാമെന്നും  ട്രാഫിക്  വകുപ്പ് അറിയിച്ചു.

Advertisment