Advertisment

"ഉസ്റത്തുൻ ഹസന" ഇന്റർനാഷണൽ ഇസ് ലാമിക് ഫാമിലി എക്സിബിഷൻ ജിദ്ദയിലെ മദീനാ റോഡ് ഇസ്ലാഹി സെന്ററിൽ ഇന്ന് സമാപിക്കും

ഇത് വെറുമൊരു പഴയകാല രീതിയിലുള്ള പ്രദർശനമല്ലെന്നും  സമൂഹം ഒരുമിച്ച്  ചേരാനും പങ്കിടാനും പഠിക്കാനും തിരിച്ചറിയാനുമുള്ള അവസരമാണെന്നും  സംഘാടകർ  അവകാശപ്പെട്ടു.    

New Update
sauUntitled45454.jpg

ജിദ്ദ:   മദീനാ റോഡിലെ മസ്ജിദ് സഊദിന് സമീപമുള്ള ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ ഇന്റർനേഷനാൽ  പ്രദർശനം ഇന്ന് (ശനി) സമാപിക്കും.  വൈകീട്ട് പത്ത് മണി വരെയാണ് സന്ദർശക സമയം.    വെള്ളിയാഴ്ച ആരംഭിച്ച പ്രദർശനം ഇതുവരെയായി  ആയിരങ്ങളെ ആകർഷിച്ചതായി ഭാരവാഹികൾ വിവരിച്ചു.

Advertisment

നമ്മുടെ കുടുംബങ്ങളുടെ അകത്തളങ്ങളുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളെ ഏറെ ആകർഷകമായ ഒരു പ്രദർശനത്തിലൂടെ നമ്മുടെ മനസ്സിനെയും മസ്തിഷ്ക്കത്തെയും തൊട്ടുണർത്തുന്നു. ശക്തമായ കുടുംബബന്ധങ്ങളുടെ ആവശ്യകത, ഇസ്ലാമിക കുടുംബത്തിന്റെ പ്രാധാന്യം, ബാല്യം, കൗമാരം, യുവത്വം, വാർദ്ധക്യം തുടങ്ങിയ എല്ലാ അവസ്തകളെയും എങ്ങനെ ചേർത്തു പിടിക്കാം, എങ്ങനെ സാമൂഹ്യ നൻമയുടെ വിളനിലമാക്കാം എന്ന ഗഹനമായ പഠനം ഏറെ സരളവും ലളിതവുമായി അവതരിപ്പിക്കപ്പെടുന്ന സ്റ്റാളുകൾ.  

മാതൃത്വം, പിതൃത്വം, വൈവാഹിക ജീവിതം എല്ലാം എങ്ങനെ പരസ്പര പൂരകങ്ങളാക്കാം എന്ന ഏറെ പ്രാധാന്യമർഹിക്കുന്ന സ്റ്റാളുകൾ.  ഉത്തരാധുനിക യുടെ ദുരന്തങ്ങളായ അഡിക്ഷൻസ്, ജെൻഡർ രാഷ്ട്രീയം (LGBTQIA+) തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അതിനുള്ള പരിഹാരവും അനാവരണം ചെയ്യപ്പെടുന്നു.

ഇത് വെറുമൊരു പഴയകാല രീതിയിലുള്ള പ്രദർശനമല്ലെന്നും  സമൂഹം ഒരുമിച്ച്  ചേരാനും പങ്കിടാനും പഠിക്കാനും തിരിച്ചറിയാനുമുള്ള അവസരമാണെന്നും  സംഘാടകർ  അവകാശപ്പെട്ടു.    

ഉസ്റത്തുൻ  ഹസന ഇന്റർനാഷണൽ ഇസ് ലാമിക് ഫാമിലി എക്സിബിഷൻ  മലയാളികളായ ആർക്കും നഷ്ടമായിക്കൂടെന്നും അതിനാൽ ഇതിന്റെ സന്ദേശം കഴിയുന്നവരിലെല്ലാം എത്തിക്കണമെന്നും എംഎം അക്‌ബർ, യാസർ അറാഫത്ത്, മുഹമ്മദ് അമീർ , അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി, നൂരിഷാ വള്ളിക്കുന്ന്, ഷാഫി മജീദ് ആലപ്പുഴ,  നൗഫൽ കരുവാരകുണ്ട്   എന്നിവർ  അഭ്യർത്ഥിച്ചു.

Advertisment